ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു 38 റൺസിന്റെ ജയം. ഗുജറാത്തിനായി ശുഭ്മാൻ ഗിൽ 38 പന്തിൽ 76 റൺസും, ജോസ് ബട്ലർ 37 പന്തിൽ 64 റൺസും, സായി സുദർശൻ 23 പന്തിൽ 48 റൺസും നേടി സ്കോർ 224 ഇൽ എത്തിച്ചു.
ഇന്നലെ നടന്ന മത്സരത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ വീണ്ടും ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് താരം സായി സുദർശൻ. 504 റൺസാണ് താരം ഈ ഐപിഎലിൽ ഉടനീളം നേടിയത്. ടീമിന്റെ ബാറ്റിംഗിന് ശേഷം സായി സുദർശൻ സംസാരിച്ചു.
സായി സുദർശൻ പറയുന്നത് ഇങ്ങനെ:
” ആക്രമിച്ച് കളിക്കുകയായിരുന്നില്ല എല്ലാ പന്തും കൃത്യമായി ടൈമിങ് ചെയ്യുകയായിരുന്നു ലക്ഷ്യം. മികച്ച ഫോമിലുള്ളതാണ് റൺസ് ലഭിക്കാൻ കാരണം. വിക്കറ്റുകൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല. എന്നാൽ മികച്ച രീതിയിൽ റൺസ് ഉയർത്തുകയാണ് ഗുജറാത്ത് ബാറ്റർമാർ ചെയ്യുന്നത്. ഈ രീതിയിൽ കളിക്കുന്നത് മികച്ച സ്കോർ നേടാനും സഹായിക്കുന്നുണ്ട്”
സായി സുദർശൻ തുടർന്നു:
” ബാറ്റിങ് കുറച്ച് ബുദ്ധിമുട്ടായ പിച്ചിലാണ് ഇന്ന് ബാറ്റ് ചെയ്തത്. ആദ്യ ആറ് ഓവറുകളിൽ വളരെ പതിയെയായിരുന്നു പന്തുകൾ വന്നിരുന്നത്. ശുഭ്മൻ ഗില്ലും ഞാനും തുടക്കത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തത് ആദ്യ ആറ് ഓവറിൽ മികച്ച റൺസ് കണ്ടെത്താൻ സഹായിച്ചു. ബാറ്റർമാർ നന്നായി കളിച്ചു” സായി സുദർശൻ പറഞ്ഞു.