'എന്റെ മകന്റെ ഹീറോ ഞാനല്ല'; അത് ആ ഇന്ത്യന്‍ താരമെന്ന് ഗില്‍ക്രിസ്റ്റ്

ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ ഫാനായ തന്റെ മകനെ കുറിച്ച് തുറന്നു പറഞ്ഞത് ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. തന്റെ ഇളയ കുട്ടിയായ ആര്‍ച്ചി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ ഫാനാണെന്നാണ് ഗില്‍ക്രിസ്റ്റ് പറയുന്നത്. 2018-2019ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടയില്‍ ഉണ്ടായ സംഭവത്തെ കുറിച്ചാണ് ഗില്‍ക്രിസ്റ്റ് തുറന്ന് പറഞ്ഞിരിക്കുന്നത്.

‘എന്റെ ഇളയ കുട്ടിയായ ആര്‍ച്ചിക്ക് ഈ വര്‍ഷം പുതിയൊരു ബാറ്റ് വാങ്ങേണ്ടതായുണ്ടായിരുന്നു. ഞാന്‍ ഉപയോഗിച്ചിരുന്ന പ്യൂമയുടെ ബാറ്റും വിരാട് കോഹ്‌ലി ഉപയോഗിക്കുന്ന എംആര്‍എഫ് ബാറ്റുമാണ് പരിഗണനയില്‍ ഉണ്ടായിരുന്നത്. ഇതില്‍ എംആര്‍എഫിന്റെ ബാറ്റാണ് അവന്‍ തിരഞ്ഞെടുത്തത്’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

SEE PICS: Adam Gilchrist has a chat with 'insightful' Virat Kohli ahead of India-Australia T20Is | Cricket News – India TV

ആര്‍ച്ചി നേരത്തെ മുതല്‍ കോഹ്‌ലിയുടെ വലിയ ആരാധകനാണ്. കോഹ്‌ലി ബാറ്റ് ചെയ്യുന്ന മത്സരങ്ങള്‍ മുടങ്ങാതെ ആര്‍ച്ചി കാണാറുണ്ടെന്നും ഗില്‍ക്രിസ്റ്റ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. എംആര്‍എഫ് വികെ വണ്‍ഹണ്ട്രഡ് എന്നെഴുതിയ ബാറ്റാണ് ആര്‍ച്ചി ഉപയോഗിക്കുന്നത്.

ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിക്കൊടുത്തത് കോഹ്‌ലിയായിരുന്നു. 2018-19ലായിരുന്നു ഈ നേട്ടം. പിന്നീട് 2020-21ല്‍ അജിങ്ക്യ രഹാനെക്ക് കീഴിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടാന്‍ ഇന്ത്യക്കായിരുന്നു.