ഇന്ത്യൻ ടീമിലേക്ക് വൈകി എത്തി ചുരുങ്ങിയ സമയം കൊണ്ട് ഇതിഹാസമായി മാറിയ താരമാണ് സൂര്യ കുമാർ യാദവ്. എന്നാൽ കുറച്ച് നാളുകളായി ഇന്ത്യൻ ടീമിൽ അദ്ദേഹം നിറം മങ്ങുകയാണ്. അതിൽ വൻതോതിലുള്ള വിമർശനവും താരത്തിന് നേരെ ഉയരുന്നുണ്ട്. എന്നിരുന്നാലും നിലവിലെ സീനിയർ താരങ്ങളുടെ മോശമായ പ്രകടനത്തിൽ സൂര്യ കുമാറിന്റെ ഫോം ഔട്ടും മുങ്ങി പോകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി 20 മത്സരത്തിൽ 3 പന്തിൽ നിന്ന് ഒരു റൺ പോലും എടുക്കാൻ സാധിക്കാതെ പൂജ്യത്തിനാണ് താരം മടങ്ങിയത്. പക്ഷെ ക്യാപ്റ്റൻസി മികവിൽ സുര്യ തന്നെയാണ് മികച്ചത്. അത്തരം പദ്ധതികളുമായിട്ടാണ് സൂര്യ ഇന്നലെ കളത്തിൽ നിറഞ്ഞാടിയത്.
ഇന്ത്യയുടെ 360 എന്ന് അറിയപ്പെടുന്ന താരത്തിന്റെ ഗംഭീരമായ തിരിച്ച് വരവിനു വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഇപ്പോഴിതാ താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ബോളർ ആരാണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
സൂര്യ കുമാർ യാദവ് പറയുന്നത് ഇങ്ങനെ:
” നെറ്റ്‌സില്‍ ജസ്പ്രീത് ബുംറയെ നേരിടുന്നത് ഞാന്‍ ഒഴിവാക്കാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവന്‍ ബൗള്‍ ചെയ്യുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുള്ളതാണ്. 2013ല്‍ ബുംറ ആദ്യമായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായപ്പോള്‍ ഞാന്‍ അവനെ ഒരുപാട് തവണ നേരിടുകയും ചെയ്തിരുന്നു. നെറ്റ്‌സില്‍ ഞാന്‍ ബാറ്റ് ചെയ്യവെ ബുംറ ബൗള്‍ ചെയ്യുമ്പോള്‍ തീ പാറാറുണ്ട്. എന്തോ ഒരു വലിയ തീപ്പൊരി അവനിലുണ്ട്. അന്നു മുതല്‍ ഈ ദിവസം വരെ നെറ്റ്‌സില്‍ ഒരിക്കലും ബുംറയ്‌ക്കെതിരേ ഞാൻ ബാറ്റ് ചെയ്യ്തിട്ടില്ലാ” സൂര്യ കുമാർ യാദവ് പറഞ്ഞു.