ഇത് പോലെ ഒരു ബുദ്ധി ഞാൻ മറ്റാരും ചെയ്യുന്നത് കണ്ടിട്ടില്ല. ശത്രു ആണെങ്കിൽ ഞാൻ അയാളെ ബഹുമാനിക്കുന്നു; എതിരാളിക്ക് അഭിനന്ദനവുമായി അശ്വിൻ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആതിഥേയർക്ക് നിരാശ സമ്മാനിച്ചു. അവസാന രണ്ട് മത്സരങ്ങളും ജയിച്ച് സ്വന്തം തട്ടകത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയത്.

ഇരു ടീമുകളും ഓരോ കളി വീതം ജയിച്ചതോടെ പരമ്പര നിർണ്ണയം ത്രില്ലറായി. അവസാന മത്സരത്തിൽ ജയം ഉറപ്പിച്ച ശേഷമാണ് ഇന്ത്യ അതുകൈവിട്ടത്. ഓസ്ട്രേലിയ ഉയർത്തിയ റൺസ് പിന്തുടരുമ്പോൾ എക്കാലത്തെയും മികച്ച ചെസിങ്ങ് സ്റ്റാര് കോഹ്ലി അർദ്ധ സെഞ്ചുറി നേടി മുന്നേറുമ്പോഴാണ്‌ കോഹ്‌ലിക്കെതിരെ സ്മിത്ത് തന്ത്രം പ്രയോഗിക്കുന്നത്.

അതേക്കുറിച്ച് സംസാരിക്കുമ്പോൾ, വെറ്ററൻ ഇന്ത്യൻ സ്പിന്നർ, രവിചന്ദ്രൻ അശ്വിൻ, ക്രീസിൽ സെറ്റ് ആണെന്ന് തോന്നിച്ച കോഹ്‌ലിയെ പുറത്താക്കിയ സ്മിത്തിന്റെ തന്ത്രങ്ങളെ പ്രശംസിച്ചു. “വിരാട് കോഹ്‌ലിയുടെ 50 റണ്ണുമായി ബന്ധപ്പെട്ടതാണ് മറ്റൊരു സംസാര വിഷയം. സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റൻസി ഞാൻ ഇവിടെ എടുത്തുകാണിക്കാം. വിരാടും ഹാർദിക്കും എക്‌സ്‌ട്രാ കവറിനു മുകളിലൂടെ കളിക്കാൻ ശ്രമിക്കുക ആയിരുന്നു. പന്ത് ലോംഗ്-ഓഫ് ഫീൽഡറുടെ മുന്നിൽ വീണു. ആ സമയത്ത്, ഞാൻ, സ്റ്റീവ് സ്മിത്ത് ഫസ്റ്റ് സ്ലിപ്പിൽ നിന്ന് ആഷ്ടൺ അഗറിനോട് ‘ പറയുന്നത് ശ്രദ്ധിച്ചു ‘ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിയുന്നത് തുടരുക ‘ എന്ന് നിരന്തരം പറയുന്നത് ശ്രദ്ധിച്ചു. അദ്ദേഹം ഇത് ആവർത്തിക്കുകയായിരുന്നു,” അശ്വിൻ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.

“കാരണം, ലൈൻ കാണുമ്പോൾ, അവർ അധിക കവറിനു മുകളിലൂടെ പോകാൻ ശ്രമിക്കും, ആ തന്ത്രത്തിൽ ഒരു കെണിയൊരുക്കി അയാൾ കോഹ്‌ലിക്കായി വരച്ച കെണിയിൽ അയാൾ വീഴുക ആയിരുന്നു.” സ്മിത്തിനെ അഭിനന്ദിച്ച് അശ്വിൻ പറഞ്ഞു.