ഇദ്ദേഹത്തെ അല്ലാതെ മറ്റൊരു ക്രിക്കറ്റ് താരത്തെയും ഇതുപോലെ വെറുത്തിട്ടില്ല!

 

ഷമീല്‍ സലാഹ്

ഒരു സമയത്ത് ഇദ്ദേഹത്തെ വെറുത്തുപോയത് പോലെ അതിന് മുമ്പോ ശേഷമോ ഉള്ള മറ്റൊരു ക്രിക്കറ്റ് താരത്തെയും വെറുത്തിട്ടില്ല..! പ്രതേകിച്ച് ഒന്നും കൊണ്ടല്ല, മിക്ക കളിയും ഇന്ത്യക്കെതിരെ ഫുള്‍ ഫ്‌ലോയില്‍ ആവും ബാറ്റിംഗ്. ഇന്ത്യന്‍ ബൗളേഴ്‌സിനെ മര്‍ദ്ധിക്കുന്ന ജയസൂര്യയെയും ഗിബ്‌സിനെയും ഇന്‍സമാമിനെയും പോണ്ടിങ്ങിനെയും  ഹെയ്ഡനെയുമൊക്കെ… etc കണ്ടിട്ടുണ്ടെങ്കില്‍ പോലും ആ കാലത്ത് സയീദ് അന്‍വറിനോളം വെറുത്ത് പോയ മറ്റൊരു ബാറ്റ്‌സ്മാനില്ല!.

പക്ഷെ, കളിക്കാരനെന്ന നിലയില്‍ സയീദ് അന്‍വര്‍ ഒരു മാന്യനായിരുന്നു. എരിഞ്ഞ് കത്തിക്കയറലാണ് ആളുടെ ബാറ്റിങ് രീതി. പ്രത്യേകിച്ചും ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ …, ചെറിയൊരു മുഖ ഷേപ്പില്‍ ‘ഈ കുരങ്ങന്‍ എന്താ ഔട്ട് ആവാത്തെ’ എന്ന ചിന്തയും വന്നിട്ടുണ്ട്.

Cricket World Rewind: #OnThisDay - Saeed Anwar breaks record for highest  ODI score with 194 against India

ഒരു വിനാശകാരിയായ ബാറ്റ്‌സ്മാന്‍ തന്നെ., ടൈമിങ്ങും, പ്ലേസ്‌മെന്റുമൊക്കെ അപാരം….. ബൗണ്ടറിയൊക്കെ നിസാരമായി നേടുന്നതായെ തോന്നൂ…, ഗ്യാപ്പുകള്‍ വലുതായതായും തോന്നും. എന്നാല്‍ ആ ബാറ്റിംഗ് സുന്ദരവുമായിരുന്നു…, ഭംഗിയുള്ള സ്‌ട്രോക്ക് പ്ലേകള്‍ ….. റിസ്റ്റ് പ്ലെയുടെ ഒരു മികച്ച ഉദാഹരണവും കൂടിയായിരുന്നു…..

ഏകദിനങ്ങളില്‍ ആണ് സയീദ് അന്‍വറിന്റെ ഏറ്റവും പ്രസിദ്ധി. കളി ആസ്വാദകര്‍ക്ക് ഇദ്ദേഹം അക്കാലത്ത് ഒരു എന്റര്‍ടൈനര്‍ ബാറ്റ്‌സ്മാനുമാണ്. പാകിസ്ഥാന്‍ ടീമില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഓപ്പണര്‍ ബാറ്റര്‍….. അത് പോലെ ഡേഞ്ചര്‍ ആയ മറ്റാരു ഓപ്പണിങ്ങ് ബാറ്റ്‌സ്മാനെ പിന്നീട് പാകിസ്ഥാന്‍ ടീമില്‍ കണ്ടിട്ടുമില്ല.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍