എനിക്ക് ആരോടും ഒന്നും തെളിയിക്കാനില്ല, മത്സരം ജയിക്കുമെന്ന് ഉറപ്പായിരുന്നു

പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുടെ തലയെടുപ്പ് പ്ലേഓഫിലും പുറത്തെടുത്ത് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. വലിയ ടോട്ടൽ ഉയർത്തിയിട്ടും അത് മുതലാക്കാൻ രാജസ്ഥാൻ ബൗളറുമാർക്ക് സാധിക്കട്ടെ വന്നതോടെ എളുപ്പത്തിൽ ഗുജറാത്ത് മത്സരം സ്വന്തമാക്കി.

189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശുഭ്മാൻ ഗില്ലും മാത്യു വെയ്ഡും ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി വിജയത്തിനുള്ള അടിത്തറ പാകി.ഗില് ഓപ്പണർ 21 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്തു. 38 പന്തിൽ 68 റൺസെടുത്ത ഡേവിഡ് മില്ലറും 27 പന്തിൽ 40 റൺസെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ചേർന്ന് രാജസ്ഥാൻ റോയൽസിനെതിരെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലെത്തിച്ചു. ശുഭ്മാൻ ഗില്ലും മാത്യു വെയ്ഡും 35 റൺസ് വീതം നേടി.

വിജയത്തിന് ശേഷം ഗിൽ പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്- എന്റെ മേൽ ഒരു അധിക സമ്മർദ്ദവും ഉണ്ടായിട്ടില്ല, എന്നെ ഡ്രാഫ്റ്റിൽ ടീം തിരഞ്ഞെടുക്കാൻ തന്നെ കാരണത്തെ ഞാൻ കൊൽക്കത്തക്കായി മികച്ച പ്രകടനം നടത്തിയത് കൊണ്ടാണ്, എനിക്ക് ആരോടും ഒന്നും തെളിയിക്കേണ്ടതില്ല, സെമി ഫൈനൽ കളിക്കാൻ സാധിച്ചതിൽ സന്തോഷം .”

രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ സാഹചര്യങ്ങൾ മെച്ചെപ്പെടുമെന്ന് തോന്നിയിരുന്നു. കാര്യങ്ങൾ സ്പിന്നേഴ്‌സിന് അനുകൂലമായിരുന്നു. എന്തായാലും ഞങ്ങൾക്ക് ജയിക്കാൻ സാധിച്ചു. അവസാന ഓവരില്‍ 16 റണ്‍സാണ് ജിടിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യത്തെ മൂന്നു ബോളും സിക്‌സറിലേക്കു പറത്തി മില്ലര്‍ ജിടിക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു. അപരാജിതമായ നാലാം വിക്കറ്റില്‍ ഹാര്‍ദിക്- മില്ലര്‍ സഖ്യം ചേര്‍ന്നെടുത്ത 106 റണ്‍സാണ് ജിടിയുടെ വിജയത്തിനു അടിത്തറയിട്ടത്. മില്ലറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ഫൈനൽ മത്സരങ്ങൾക്ക് ഒരുങ്ങുന്നതായിട്ടും ജയിക്കാൻ ശ്രമിക്കുമെന്നും ഗില് പറഞ്ഞു.