ആ ഇതിഹാസം ബാറ്റ് ചെയ്യാൻ വരുമ്പോൾ സ്റ്റേഡിയം കുലുങ്ങുന്നതായും ഗ്രൗണ്ട് വിറയ്ക്കുന്നതായും അനുഭവപ്പെട്ടു: ജോ റൂട്ട്

ഇന്ത്യൻ ഇതിഹാസം മഹേന്ദ്ര സിങ് ധോണി ചെന്നൈക്കായി ബാറ്റ് ചെയ്യാൻ ഗ്രൗണ്ടിലേക്ക് നടന്നുപോകുന്നത് ഒരു വിസ്മയിപ്പിക്കുന്ന അനുഭവമായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. സ്റ്റേഡിയം കുലുങ്ങുന്നതായും ​ഗ്രൗണ്ട് വിറയ്ക്കുന്നതായും തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റൂട്ട് പറയുന്നത്.

ജോ റൂട്ട് പറയുന്നത് ഇങ്ങനെ:

“ഐപിഎൽ കളിക്കുന്ന സമയത്ത് എംഎസ് ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ, സ്റ്റേഡിയം കുലുങ്ങുന്നതുപോലെയും ​ഗ്രൗണ്ട് വിറയ്ക്കുന്നതുപോലെയും അനുഭവപ്പെടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞ ജഴ്സിയിലെത്തുന്ന ആരാധകർ ധോണിയുടെ പേര് ആർത്തുവിളിക്കുന്നു”

Read more

” ധോണിയുടെ വലിയ ആരാധകസമൂഹം എതിർ ടീമിലെ കളിക്കാർക്കുമേൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ധോണി ബാറ്റ് ചെയ്യാനെത്തുന്നത് അവിശ്വസനീയമായ ഒരു അനുഭവം തന്നെയായിരുന്നു”. ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ദ ഹോവി ഗെയിംസ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ജോ റൂട്ട്.