ഇന്ത്യൻ ടീമിലേക്ക് വൈകിയെത്തി ചുരുങ്ങിയ സമയം കൊണ്ട് മിസ്റ്ററി സ്പിന്നർ എന്ന് വിളിപ്പേര് കിട്ടിയ താരമാണ് വരുൺ ചക്രവർത്തി. ഈ വര്ഷം നടന്ന ചാമ്പ്യൻസ് ട്രോഫിയിലും ഏഷ്യ കപ്പിലും അദ്ദേഹത്തിന്റെ നിർണായകമായ പ്രകടനം കാരണമാണ് ഇന്ത്യക്ക് കപ്പ് ജേതാക്കളാകാൻ സാധിച്ചത്. ഇപ്പോഴിതാ താരം ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
വരുൺ ചക്രവർത്തി പറയുന്നത് ഇങ്ങനെ:
“നിങ്ങൾ എന്നെ പുറത്തുവെച്ച് എവിടെയും ഏതുസമയത്തും കണ്ടുമുട്ടിയാൽ നിങ്ങൾക്ക് എന്റെ കൂടെ ഒരു പന്തിനെയും കാണാം. ഞാൻ എപ്പോഴും അതുമെടുത്താണ് നടക്കുക”
Read more
“എന്റെ സ്വന്തം വിവാഹ റിസപ്ഷനിൽ പോലും ഞാൻ അത് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ബോളുമെടുത്താണ് ഞാൻ റിസപ്ഷൻ വേദിയിലേക്ക് പോയത്. പിന്നീട് അത് എന്റെ സഹോദരന്റെ കൈയിൽ നൽകി. പന്തിന്റെ ആ തോൽ എന്റെ കൈയിൽ തൊട്ടില്ലെങ്കിൽ എനിക്ക് എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നും. എനിക്ക് വിത്ത്ഡ്രോവൽ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങും” വരുൺ ചക്രവർത്തി പറഞ്ഞു.







