ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്യേഴ്‌സിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ശ്രേയസ് അയ്യരെ ടീമിലെത്തിക്കാത്തത് ഇഗോ ക്ലാഷ് ഭയന്നാണെന്നും ടീമിൽ സ്ഥാനം അർഹിക്കുന്നുവെന്നും മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എ ബി ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു, അതിനെതിരെയാണ് സുനിൽ ഗാവസ്‌കർ കുറിച്ചത്.
സുനിൽ ഗവാസ്കർ കുറിച്ചത് ഇങ്ങനെ:
” ഇന്ത്യൻ ക്രിക്കറ്റുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെങ്കിലും അതേക്കുറിച്ച് വളരെ കുറച്ച് അറിവുള്ള വിദേശികൾ ചർച്ചകളിൽ ഏർപ്പെടുന്ന രീതി അമ്പരപ്പിക്കുന്നതാണ്. എരിതീയിൽ എണ്ണ ഒഴിക്കുകയാണ് ഇവർ ചെയ്യുന്നത്. കളിക്കാർ എന്ന നിലയിൽ അവർ എത്ര മികച്ചവരായാലും അവർ ഇന്ത്യയിൽ ഒരുപാട് കാലമുണ്ടായെങ്കിലും ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് അവരുടെ ജോലിയല്ല”
Read more
” സെലക്ഷൻ ഏകദേശം ഏറ്റവും മികച്ചതാണ്. പിന്നെ എന്തിനാണ് ഇന്ത്യൻ ടീമിന്റെ കാര്യത്തിൽ തലയിടുന്നത്? മറ്റ് രാജ്യങ്ങളുടെ ടീമുകളുടെ സെലക്ഷനെക്കുറിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങൾ സംസാരിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ല, ഞങ്ങൾക്ക് ഞങ്ങളുടെ ടീമിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. മറ്റുള്ളവർ ആരെ തിരഞ്ഞെടുക്കുന്നു അല്ലെങ്കിൽ ആരെ തിരഞ്ഞെടുക്കുന്നില്ല എന്നത് ഗൗരവമായി ചിന്തിക്കാൻ ഞങ്ങൾക്ക് കഴിയില്ല” ഗവാസ്‌കർ എഴുതി.







