ഇംഗ്ലണ്ടിന്റെ ടി20 ലോക കപ്പ് ടീമില്‍ അവനില്ലെങ്കില്‍ ഞാന്‍ നിരാശനാകും; വജ്രായുധത്തിനായി വാദിച്ച് ജയവര്‍ധനെ

വലം കൈയന്‍ പേസര്‍ ടൈമല്‍ മില്‍സ് ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോക കപ്പിനുള്ള ഇംഗ്ലണ്ട് ടീമിലുണ്ടാകണമെന്ന് അഭിപ്രായപ്പെട്ട് ലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ. പ്രഥമ ഹണ്ട്രഡ് ലീഗില്‍ ചാമ്പ്യന്മാരായ സതേണ്‍ ബ്രേവിനായി ഉജ്ജ്വല പ്രകടനമാണ് ടൈമല്‍ മില്‍സ് കാഴ്ച വെച്ചത്. മില്‍സിനെപ്പോലൊരു താരം ഒപ്പമുള്ളത് ടീമിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നാണ് ജയവര്‍ധനെ പറയുന്നത്.

‘ഹണ്ട്രഡ് ലീഗിലുടനീളം അതിശയകരമായിരുന്നു മില്‍സ്. എലിമിനേറ്ററിലും, ഫൈനലിലും ഒരു ബൗണ്ടറി പോലും നല്‍കാതെ അദ്ദേഹം പന്തെറിഞ്ഞെന്ന് എനിക്ക് തോന്നുന്നു. അത് അദ്ദേഹത്തിന്റെ നിലവാരം കാണിക്കുന്നു. ആരോഗ്യവാനായ ടൈമല്‍ മില്‍സ് ടീമിന് എല്ലായ്‌പ്പോളും ഒരു മുതല്‍ക്കൂട്ടായിരിക്കും. ലോക കപ്പിനായുള്ള വിമാനത്തില്‍ അദ്ദേഹമില്ലെങ്കില്‍ ഞാന്‍ അതീവ ദുഖിതനാകും’ ജയവര്‍ധനെ പറഞ്ഞു.

Tymal Mills profile and biography, stats, records, averages, photos and videos

Read more

2016ല്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മില്‍സിന് പക്ഷേ ഇതു വരെ ആകെ 5 ടി20 മത്സരങ്ങള്‍ മാത്രമേ അന്താരാഷ്ട്ര തലത്തില്‍ കളിച്ചിട്ടുള്ളൂ. പരിക്കുകളാണ് താരത്തിന്റെ കരിയറിന് തിരിച്ചടിയായത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെ യു.എ.ഇയിലാണ് ടി20 ലോക കപ്പ്. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോക കപ്പ് കോവിഡിനെത്തുടര്‍ന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്.