'നിങ്ങൾ തയ്യാറാണെന്ന് പ്രതീക്ഷിക്കുന്നു'; ലോകകപ്പ് നേടിയതിന് ശേഷം സുനിൽ ഗവാസ്കറിന് പ്രത്യേക സന്ദേശം അയച്ച് ജെമീമ

2025 ലെ വനിതാ ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി അവർ അഭിമാനകരമായ കിരീടം നേടി 47 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലെ പ്രധാന കളിക്കാരിലൊരാളാണ് സ്റ്റാർ ബാറ്റർ ജെമീമ റോഡ്രിഗസ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്ന് ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ താരം കളിച്ചിരുന്നു. ഈ ഇന്നിംഗ്സിന് ശേഷം, ഇതിഹാസ ഇന്ത്യൻ ബാറ്റ്സ്മാൻ സുനിൽ ഗവാസ്കർ ജെമീമയ്ക്ക് ഒരു വാഗ്ദാനം നൽകിയിരുന്നു. ആ വാഗ്ദാനം നിറവേറ്റാനുള്ള ആഗ്രഹം ഇപ്പോൾ ജെമീമ പ്രകടിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യ വനിതാ ലോകകപ്പ് നേടിയാൽ ജെമീമ റോഡ്രിഗസിനൊപ്പം ഒരു ഗാനം ആലപിക്കാനുള്ള ആഗ്രഹം സുനിൽ ഗവാസ്കർ പ്രകടിപ്പിച്ചിരുന്നു. ഇതിനോട് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുകാണ് ജെമീമ. അതിൽ ഗവാസ്കറിന്റെ വാഗ്ദാനം നിറവേറ്റാൻ താൻ തയ്യാറാണെന്ന് ജെമീമ പറഞ്ഞു.

“ഹായ് സുനിൽ ഗവാസ്കർ സർ. നിങ്ങളുടെ സന്ദേശം ഞാൻ കണ്ടു, ഇന്ത്യ ലോകകപ്പ് നേടിയാൽ നമ്മൾ ഒരുമിച്ച് ഒരു പാട്ട് പാടുമെന്ന് നിങ്ങൾ പറഞ്ഞു. എന്റെ ഗിറ്റാറുമായി ഞാൻ തയ്യാറാണ്, നിങ്ങളുടെ മൈക്കും നിങ്ങളും തയ്യാറാണെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് സ്നേഹം, സർ, എല്ലാത്തിനും നന്ദി,” ജെമീമ എഴുതി.


2025 ലെ വനിതാ ലോകകപ്പിന്റെ സെമിഫൈനലിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി വ്യാഴാഴ്ച (ഒക്ടോബർ 30) ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു. വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ പിന്തുടരൽ എന്ന റെക്കോർഡ് ഇന്ത്യ ഒൻപത് പന്തുകൾ ബാക്കി നിൽക്കെ സ്വന്തമാക്കി. റൺ പിന്തുടരലിൽ ജെമീമ റോഡ്രിഗസ് ആയിരുന്നു താരമായത്. 124 റൺസ് നേടി പുറത്താകാതെ നിന്ന അവർ തന്റെ പ്രകടനത്തിന് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടി.

Read more

ആ മത്സരത്തിന് ശേഷം, 2025 ലെ വനിതാ ലോകകപ്പ് ഇന്ത്യ നേടിയാൽ, ജെമീമ റോഡ്രിഗസിനൊപ്പം ഒരു ഗാനം ആലപിക്കുമെന്ന് സുനിൽ ഗവാസ്‌കർ വാഗ്ദാനം ചെയ്തിരുന്നു. രണ്ട് വര്‍ഷംമുന്‍പ് ബിസിസിഐയുടെ ഒരു പുരസ്‌കാരദാനച്ചടങ്ങില്‍ തങ്ങള്‍ ഡ്യുയറ്റ് നടത്തിയിരുന്നു. ഇന്ത്യ വിജയിക്കുകയാണെങ്കില്‍ അത് വീണ്ടും ചെയ്യാന്‍ ആഗ്രഹമുണ്ട്. ഈ പ്രായമായ ആളോടൊപ്പം ജെമീമ അതിന് തയ്യാറാണെങ്കില്‍ താനും തയ്യാറാണെന്നാണ് ഗാവസ്‌കര്‍ പറഞ്ഞത്.