ഹണിമൂൺ ഒക്കെ നല്ലതാണ്, "പുറംവേദനയുടെ കാര്യം ഓർക്കണം"; ദീപക്കിനെ ട്രോളി സഹോദരി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരമാണ് ദീപക് ചഹാർ. 14 കോടി രൂപ മുടക്കി ടീമിലെത്തിച്ചിട്ടും സീസണിൽ താരത്തിന് ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല.

ലോകകപ്പ് ആരംഭിക്കാനിരിക്കെ തീവ്രമായ പരിശീലനത്തിലൂടെ ടീമിലേക്ക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന താരത്തിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറൽ ആവുകയും ചെയ്തിരുന്നു. എന്നാൽ ദമ്പതികളെക്കാൾ താരമായത് ദീപക്കിന്റെ സഹോദരിയാണ്, ദീപക്കിനെ ടാഗ് ചെയ്ത് സഹോദരി ഇട്ട പോസ്റ്റാണ് ഇപ്പോൾ തരംഗം.

രണ്ടു പേർക്കും നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു. ഹണിമൂണിനിടെ പുറം വേദനയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. നമുക്ക് ലോകകപ്പ് കളിക്കേണ്ടതാണ്’ – ദീപക് ചാഹറിനെ ടാഗ് ചെയ്ത് മാലതി ചാഹർ കുറിച്ചു.

എന്തായാലും സഹോദരിയുടെ കമന്റ് മീഡിയ ഏറ്റെടുക്കയും ചെയ്തു. ദീപക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഷ്യൽ മീഡിയയിൽ മുമ്പും മാലതി ചഹാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും ഹണിമൂണും, ലോകകപ്പും ഒകെ കൂട്ടിക്കലർത്തിയ ചിന്തക്കും ആളുകൾ കൈയടി നേർന്നു.

കഴിഞ്ഞ വർഷത്തെ ലീഗിനിന്ടെ താരം 2021 ഐപിഎൽ സീസണിൽ, സുഹൃത്ത് ജയ ഭരദ്വാജിനോടു പ്രണയാർഭ്യർഥന നടത്തുന്ന ചിത്രവും വൈറൽ ആയിരുന്നു. എന്തായാലും നവ ദമ്പതിമാർക്ക് ആശസകൾ ക്രിക്കറ്റ് ലോകത്തുനിന്നും ലഭിക്കുന്നുണ്ട്.

View this post on Instagram

A post shared by Malti Chahar(Meenu) 🇮🇳 (@maltichahar)