അയാളുടെ ബാറ്റിംഗ് ഒരു വിരുന്നാണ്, കാണികളുടെ പിന്തുണയില്ലാതെ കളിച്ച ആ ഇന്നിങ്‌സാണ് ഈ ടൂർണമെന്റിലെ ഏറ്റവും മികച്ചത്; മുഹമ്മദ് ഷമി പറഞ്ഞത് ഇങ്ങനെ

രോഹിത് ശർമ്മ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചെന്നൈ ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടരാൻ സമയത്ത് ബാറ്റർമാർ പലരും മുംബൈ നിരയിൽ ഉത്തരവാദിത്വം മറന്നപ്പോൾ അവരെ സഹായിച്ചത് രോഹിത്തിന്റെ തകർപ്പൻ സെഞ്ച്വറി തന്നെ ആയിരുന്നു. അല്ലെങ്കിൽ മുംബൈയുടെ തോൽവി ദയനീയം ആകുമായിരുന്നു. സ്വന്തം ഗ്രൗണ്ടിൽ കളി നടന്നിട്ട് പോലും ആരാധക പിന്തുണ മുഴുവൻ ചെന്നൈക്ക് ആയിരുന്നു. ധോണി തന്നെയാണ് അതിന് കാരണമായത്. പ്രതികൂല സാഹചര്യത്തിൽ താരം നേടിയ സെഞ്ചുറിക്ക് വലിയ രീതിയിൽ ഉള്ള അഭിനന്ദനമാണ് അതിനാൽ തന്നെ കിട്ടുന്നത്.

മുഹമ്മദ് ഷമി ഇതുമായി ബന്ധപെട്ടുപറഞ്ഞ അഭിപ്രായം ഇങ്ങനെയാണ്- “രോഹിത് ശർമ്മയുടെ ബാറ്റിംഗ് എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. സിഎസ്‌കെയ്‌ക്കെതിരെ അദ്ദേഹം നന്നായി കളിച്ചു. ചേസിംഗിൽ മറുവശത്ത് നിന്ന് പിന്തുണ ലഭിച്ചില്ല, പക്ഷേ അദ്ദേഹം അത്ഭുതകരമായി കളിച്ചു, ഉജ്ജ്വലമായ സെഞ്ച്വറി നേടി”. ഷമി പറഞ്ഞു.

അതേസമയം ചെന്നൈക്ക് എതിരായ തോൽവിയോടെ മുംബൈ ക്യാമ്പിൽ കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല പോകുന്നത്. ബുംറ ഒഴികെ ഉള്ള ബോളര്മാരുടെ അതിദയനീയ പ്രകടനം തന്നെയാണ് അതിന് കാരണം. സ്പിന്നര്മാര് പോലും ഇതുവരെ മികച്ച നിലവാരത്തിലേക്ക് ഉയരാത്തതും അവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

അതേസമയം ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ കണ്ടെത്താനുള്ള ഒരുക്കങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരംഭിച്ചു. രോഹിത് ശർമ്മ പരിശീലകൻ രാഹുൽ ദ്രാവിഡുമായും ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുമായും കൂടിക്കാഴ്ച നടത്തി ഐസിസി ഇവന്റിനുള്ള ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്തു. യോഗത്തിലെ പ്രധാന അജണ്ടകളിലൊന്ന് ഹാർദിക് പാണ്ഡ്യയുടെ തിരഞ്ഞെടുപ്പായിരുന്നു.

ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഐസിസി ടി20 ലോകകപ്പ് ടീമിൽ ഇടംനേടാൻ താരത്തിന്റെ ബോളിംഗ് പ്രകടനവും പരിശോധിക്കപ്പെടും. മുംബൈ ഇന്ത്യൻസിന്റെ നായകനായ ഹാർദ്ദിക് ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ ബോൾ ചെയ്തില്ല. ഇത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തി.