ഹൃദയശസ്ത്രക്രിയ, അതിനിടയില്‍ സ്‌ട്രോക്ക്, പിന്നാലെ അര്‍ബുദവും ; ഇത്രയും നിര്‍ഭാഗ്യവാനായ ഒരു ക്രിക്കറ്റ് താരമില്ല

അടുത്തിടെ ശസ്തക്രിയ, അതിനിടയില്‍ സ്‌ട്രോക്ക് വന്ന് ഇരു കാലുകളുടേയും ചലനശേഷി നഷ്ടമായി. ഇപ്പോഴിതാ അര്‍ബുദവും ബാധിച്ചു. ന്യൂസിലന്റിന്റെ മുന്‍ താരം ക്രിസ്‌കെയിനിനെ ദുര്‍വ്വിധി വിടാതെ പിടികൂടുകയാണ്. ഏറ്റവും ഒടുവിലായി അര്‍ബുദം ബാധിച്ചിരിക്കുന്നതായിട്ടാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

തനിക്ക് കുടലില്‍ അര്‍ബുദം ബാധിച്ചതായി താരം തന്നെ സാമൂഹ്യമാധ്യമം വഴി പുറംലോകത്തെ അറിയിച്ചു. നേരത്തെ ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സെപ്തംബറില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനിടെ സ്ട്രോക്ക് വന്ന താരം അതീവ ഗുരുതരാവസ്ഥയിലായി. ഇതിന് പിന്നാലെയാണ് അര്‍ബുദവും പിടികൂടിയത്.

ന്യൂസിലന്റ് ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ക്രിസ് കെയ്ന്‍സ. 62 ടെസ്റ്റുകളും 215 ഏകദിനവും കളിച്ച താരം ടെസ്റ്റില്‍ 3320 റണ്‍സും 218 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും സ്വന്തം പേരിലുണ്ട്.

ടെസ്റ്റില്‍ 87 സി്ക്‌സറുകള്‍ പറത്തിയിട്ടുള്ള കെയ്ന്‍സ് ടെസ്റ്റില്‍ ഏറ്റവും കുടുതല്‍ സിക്‌സര്‍ നേടിയ താരമാണ്. 2010-ല്‍ ഓസ്‌ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ചശേഷം കെയ്ന്‍സ് ഓസ്‌ട്രേലിയയിലാണ് സ്ഥിരതാമസം.