അവൻ നന്നായി കളിക്കും ബി.സി.സി.ഐ, കളിക്കും അല്ലെ എന്നാൽ അവൻ ടീമിൽ വേണ്ട എന്ന നയമാണ് ബി.സി.സി.ഐക്ക്

4-1-24-0

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി-20 മത്സരത്തിലെ ദീപക് ചാഹറിൻ്റെ ബോളിങ്ങ് ഫിഗറാണിത്. മറ്റുള്ള എല്ലാ ബോളർമാരും തല്ലുകൊണ്ട് വലഞ്ഞ സമയത്താണ് ദീപക് ഈ ഡ്രീം സ്പെൽ എറിഞ്ഞത്. ഒരു പ്രോപ്പർ ഓൾറൗണ്ടറായി വളർത്തിക്കൊണ്ടുവരാൻ സാധിക്കുന്ന താരമാണ് ദീപക്. ബാറ്റുകൊണ്ടുമാത്രം ഒരു അന്താരാഷ്ട്ര മത്സരം ജയിക്കാനുള്ള ശേഷി അയാൾക്കുണ്ട്.

അങ്ങനെയൊരു താരത്തിന് കഴിഞ്ഞ ടി-20 ലോകകപ്പ് ടീമിൽ ഇടം കിട്ടിയില്ല. വരാനിരിക്കുന്ന വേൾഡ് കപ്പിൽ അയാൾ ഉണ്ടാവും എന്ന ഉറപ്പും ഇല്ല. ഇത്രയും വിലപിടിച്ച ഒരു കളിക്കാരനെ ഇപ്രകാരം ധൂർത്തടിച്ചുകളയാൻ ബി.സി.സി.ഐ-യ്ക്ക് മാത്രമേ സാധിക്കൂ!

ദീപക് ഡെത്ത് ഓവറുകളിൽ വിജയിക്കുമോ എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്. ഗുവാഹാട്ടിയിൽ ആ സംശയത്തിനും ഉത്തരം കിട്ടി. സെറ്റ് ആയ മില്ലറിനും ഡി കോക്കിനും ദീപക്കിനെ തല്ലിച്ചതയ്ക്കാനായില്ല.
പക്ഷേ ഇതൊന്നും ബി.സി.സി.ഐയെ തൃപ്തിപ്പെടുത്തിയേക്കില്ല. ടി-20 ലോകകപ്പിൽ ദീപക് റിസർവ് താരമായി തുടർന്നേക്കാം. എന്നിട്ട് അടുത്ത ബൈലാറ്ററൽ സീരീസിൽ അയാളെ കളിപ്പിക്കും. വാട്ട് എ നൈസ് ഐഡിയ!