അവനാണ് ഇന്ത്യൻ ടീമിലെ ഏക ദുരന്തം, ഒട്ടും സന്തോഷം തോന്നുന്ന പ്രകടനം അല്ലായിരുന്നു അത്; സൂപ്പർ താരത്തിനെതിരെ ദിനേശ് കാർത്തിക്ക്

രോഹിത് ശർമ്മ വളരെക്കാലമായി ടി20യിൽ പരാജയമാണ്. എന്നിട്ടും അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി സെലക്ടർമാർ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. വരാനിരിക്കുന്ന ടി20 മുന്നിൽ കണ്ടായിരുന്നു ബിസിസിഐയുടെ ഈ നീക്കം. എന്നാൽ ഈ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതിൽ താരം പരാജയപ്പെട്ടു. ടി20 ക്രിക്കറ്റിലെ 14 മാസത്തെ ഇടവേളയ്ക്ക് വിരാമമിട്ടാണ് രോഹിത് ഇബ്രാഹിം സദ്രാൻ നയിക്കുന്ന അഫ്‌നാൻ ടീമിനെതിരായ മത്സരത്തിലേക്ക് വന്നത്. എന്നാൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും രോഹിത് ബാറ്റിംഗിൽ നിരാശപ്പെടുത്തി. മൊഹാലിയിലും ഇൻഡോറിലും തുടർച്ചയായി രണ്ട് ഡക്കിലൂടെയാണ് അദ്ദേഹം തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി.

ഇന്നലത്തെ മത്സരത്തിന് ശേഷം സംസാരിച്ച മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് രോഹിത് ശർമ്മയെക്കുറിച്ചും അദ്ദേഹം പരാജയമാകുന്നതും ഉൾപ്പടെ ഉള്ള കാര്യങ്ങൾ പറഞ്ഞു. “മത്സരത്തിലെ ഏക പരാജയം ക്യാപ്റ്റനാണ്. രണ്ട് കളികളിലും അയാൾക്ക് ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല . ഏറെ നാളുകൾക്ക് ശേഷമാണ് രോഹിത് ഇന്ത്യൻ ടി 20 ടീമിൽ എത്തുന്നത്. ആദ്യ ഗെയിമിൽ അവൻ റണ്ണൗട്ടായിരുന്നു. ഇന്നലത്തെ മത്സരത്തിലും അദ്ദേഹത്തിന് കാര്യമായ ഒന്നും ചെയ്യാനായില്ല”കാമന്ററിയിൽ കാർത്തിക് പറഞ്ഞു.

രോഹിതിന്റെ പ്രകടനത്തിൽ അതൃപ്തിയുള്ള ആരാധകർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നു. രോഹിത്തിന്റെ ടി20 കരിയർ അവസാനിച്ചെന്നും വീണ്ടും ടീം നായകനാക്കിയത് മണ്ടത്തരംമായിപ്പോയെന്നുമാണ് വിമർശകർ പറയുന്നത്. ഒപ്പം ടി20 ലോകകപ്പിൽനിന്നും താരം സ്വയം പിന്മാറണമെന്നും വിമർശകർ പറയുന്നു. അവസാന 10 ടി20യിൽ നിന്ന് രോഹിത്തിന് നേടാനായത് 159 റൺസാണ്. 16ൽ താഴെയാണ് അദ്ദേഹത്തിന്റെ ശരാശരി.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഡക്കിന് പുറത്തായി നാണംകെട്ട റെക്കോഡിലേക്ക് രോഹിത് എത്തിയിരിക്കുകയാണ്. ടി20യിൽ കൂടുതൽ ഡക്കാവുന്ന താരമെന്ന റെക്കോഡിൽ കെവിൻ ഒബ്രിയാനൊപ്പം നിലവിൽ രോഹിത് രണ്ടാം സ്ഥാനത്താണ്. രണ്ട് പേരും 12 തവണയാണ് ഡെക്കിന് പുറത്തായത്. 13 തവണ ഡെക്കായ പോൾ സ്റ്റിർലിങ്ങാണ് ഈ റെക്കോഡിൽ തലപ്പത്തുള്ളത്.