കൈയിലിരുപ്പ് കൊണ്ട് കളഞ്ഞ പീക്ക് ടൈമിലെ ഒരു വര്‍ഷത്തെ ഓര്‍ത്ത് അയാള്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടായിരിക്കാം

രാഹുല്‍ ശങ്കര്‍ എസ്

ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ 30ആം സെഞ്ച്വറി നേടി സാക്ഷാല്‍ ബ്രാഡ്മാനെ മറികടന്നിരിക്കുകയാണ് സ്മിത്ത്’ ശരിക്കും.. ബ്രാഡ്മാനെ ഒക്കെ സച്ചിനുമായി കംപയര്‍ ചെയ്യുമ്പോള്‍ ചിരി വരാറുണ്ട്.. തന്റെ കരിയറിലെ സിംഹഭാഗവും ഓസീസിലും ഇംഗ്ലണ്ടിലും മാത്രം കളിച്ച.. അല്ലേല്‍ അതില്‍ ഇംഗ്ലണ്ടിനോട് മാത്രം മുക്കാല്‍ ഭാഗവും റണ്‍സ് നേടിയ ബ്രാഡ്മാനെ നിന്ദിക്കുകയല്ല. അന്നത്തെ കളിയുടെ നിലവാരം പോലും പലര്‍ക്കും സംശയം ഉണ്ട് താനും..

എന്നാലും ബ്രാഡ്മാന്‍ സച്ചിന്‍ വിവ് റിച്ചാര്‍ഡ്സ് എന്നീ മഹാരഥന്മാര്‍കൊപ്പമോ അതിനപ്പുറമോ ചേര്‍ത്തു വയ്ക്കേണ്ട പേര് തന്നെയാണ് സ്റ്റീവ് സ്മിത്തിന്റെയും.. കാരണം WTC യുടെ വരവോടെ കൂടുതലും ഫലം പ്രതീക്ഷിച്ചു ടീമുകള്‍ ടെസ്റ്റ് കളിക്കുന്ന (പാകിസ്ഥാന്‍ ഒഴികെ) ഈ ബൗളിംഗ് ഫ്രണ്ട്‌ലി ഇറയില്‍ 60+ avg ഓട് കൂടി കളിക്കുക എന്നത് ചെറിയ കാര്യമൊന്നുമല്ല.

ഇനി സ്മിത്തിന്റെ ഓവറോള്‍ പ്രകടനം നോക്കിയാല്‍ തന്നെയറിയാം അങ്ങേര് എല്ലായിടത്തും ഒരുവിധം ഡൊമിനേറ്റ് ചെയ്തിട്ടുണ്ടെന്ന്. ഏഷ്യയില്‍.. സ്പിന്നിന് മുന്നില്‍ റിക്കി പോണ്ടിങ് വരെ വട്ടത്തില്‍ ‘3g’ യ ചരിത്രം ഉണ്ടായിട്ടുണ്ട്.. എന്ന കാര്യം മറക്കണ്ട..

ഒരുപക്ഷേ സ്വന്തം കയ്യിലിരുപ്പ് കൊണ്ട് കളഞ്ഞ പീക്ക് ടൈമിലെ ഒരു വര്‍ഷത്തെയോര്‍ത്ത് അയാള്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടായിരിക്കാം..

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്