അവൻ ലോകോത്തര താരം, വളരണമോ തളരണമോ എന്ന് ഇന്ത്യൻ ക്രിക്കറ്റ് തീരുമാനിക്കണം- സ്റ്റെയ്ൻ

ഈ വർഷത്തെ  ലീഗ് സീസണിൽ മികച്ച പ്രകടനം നടത്തുന്ന ടീമുകളിൽ ഒന്നാണ് ഹൈദരാബാദ്. തുടക്കത്തിലേ പതർച്ചക്ക് ശേഷം ട്രാക്കിൽ വരാൻ ടീമിന് സാധിച്ചിട്ടുണ്ട്. ഡേവിഡ് വാർണർ ഇല്ലാത്ത ടീം എവിടെയും എത്തില്ല എന്ന് പറഞ്ഞവരുടെ മുഖത്തടിക്കുന്ന പ്രകടനമാണ് ടീം ഇതുവരെ നടത്തിയത്. ബോളിംഗ് യൂണിറ്റാണ് ടീമിന്റെ ശക്തി. ഇപ്പോഴിതാ സൂപ്പർ ബോളർ ഉമ്രാൻ മാലിക്കിനെക്കുറിച്ച് പറയുകയാണ് ബൗളിംഗ് കോച്ച് ഡെയ്ൽ സ്റ്റെയ്ൻ.

” ഉമ്രാന്റെ കഴിവിനെക്കുറിച്ചും അവന്റെ പ്രകടനം കാണുമ്പോഴും ഞങ്ങൾ ഇപ്പോൾ ആവേശഭരിതരാണ്. അവൻ പന്തെറിയുമ്പോൾ എല്ലാവരും ആകാംക്ഷയിലാണ് . ഇത് ഇന്ത്യൻ ക്രിക്കറ്റിന് മാത്രമല്ല, ലോക ക്രിക്കറ്റിനും ആവേശകരമാണ്. വളരെ അപൂർവമായേ ഇത്ര വേഗത്തിലും അതും സ്ഥിരതയോടെയും പന്തെറിയുന്ന അത്തരം ആളുകളെ കിട്ടൂ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആൻറിച്ച് നോർട്ട്ജെ, ലോക്കി ഫെർഗൂസൺ തുടങ്ങിയ ബോളർമാർ ഇത് ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ ഉംറാൻ വളരെ ചെറുപ്പമാണ്, ഒപ്പം അവൻ വളർന്ന് വന്ന സാഹചര്യവും . കഴിഞ്ഞ വർഷം അദ്ദേഹം ഞങ്ങൾക്ക് ഒരു നെറ്റ് ബോളറായിരുന്നു, എന്നാൽ ഈ വർഷം, അവൻ ഞങ്ങളുടെ പ്രധാന കളിക്കാരിൽ ഒരാളാണ്. അതാണ് ഉംറാനെപ്പോലെയുള്ള ഒരു താരം നടത്തിയ അധ്വാനത്തിന്റെ ഫലം.

“അദ്ദേഹം ഉടൻ ഇന്ത്യക്കായി കളിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവൻ എങ്ങനെ കളിക്കും എന്നത് പൂർണമായും ഇന്ത്യൻ ക്രിക്കറ്റിനെ ആശ്രയിച്ചിരിക്കും. അവനെ എത്രയും വേഗം സീനിയർ ടീമിലേക്ക് കൊണ്ടുവരണമെന്ന് ഞാൻ കരുതുന്നു, അവൻ മെച്ചപ്പെട്ട് കൊടുത്താൽ ഉയരങ്ങൾ കീഴടക്കും.”

വേഗമുള്ള ബോളര്‍മാരില്ല എന്ന പരിഹാസങ്ങള്‍ കേട്ട് മടുത്ത ഇന്ത്യന്‍ ആരാധകര്‍ ഈ സീസണ്‍ ഐപിഎല്‍ കഴിയുമ്പോൾ മുന്നോട്ട് വെക്കുന്ന താരമാണ് ഉമ്രാന്‍ മാലിക്ക്. പണ്ട് വേഗം മാത്രമായിരുന്നു ആയുധം എങ്കില്‍ ഇപ്പോള്‍ താരം വിക്കറ്റ് നേടുന്നതിലും മിടുക്കനാണ്. ഇന്ത്യന്‍ ടീമിലേക്ക് എത്രയും പെട്ടെന്ന് ഉമ്രാനെ എത്തിക്കണം എന്ന ആവശ്യവും ഇതിനോടകം ശക്തമായി കഴിഞ്ഞിരിക്കുകയാണ്