ആ താരത്തെ ടെസ്റ്റിലേക്ക് കൊണ്ടുവരാന്‍ ബി.സി.സി.ഐ നീക്കം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിപ്പിച്ചേക്കും

ഇന്ത്യന്‍ ഓള്‍റൗണ്ടറും ടി20 ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയെ ടെസ്റ്റിലേക്ക് മടക്കി കൊണ്ടുവരാന്‍ പദ്ധതിയിച്ച് ബിസിസിഐ. നടുവേദനയ്ക്ക് ശേഷം ഹാര്‍ദിക് ടെസ്റ്റ് ഫോര്‍മാറ്റ് ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഫിറ്റായതിനാല്‍ മാറി ചിന്തിക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഡബ്ല്യുടിസി ഫൈനലിന് മുമ്പ് ശിവസുന്ദര്‍ ദാസിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ഹാര്‍ദിക്കുമായി ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം.

ടെസ്റ്റിലേക്ക് മടങ്ങാന്‍ അദ്ദേഹത്തിന് തിടുക്കമില്ല, പക്ഷേ കുറച്ച് വ്യക്തതയുള്ളത് നന്നായിരിക്കും. ണഠഇ ഫൈനലിന് മുമ്പ് ഞങ്ങള്‍ ഇത് ചര്‍ച്ച ചെയ്യും. ബുംറ കുറച്ചുകാലത്തേക്ക് പുറത്തായതിനാല്‍ ഇംഗ്ലണ്ടില്‍ അദ്ദേഹത്തിന് ഒരു പ്രധാന പങ്ക് വഹിക്കാനാകും. എന്നാല്‍ ഉടന്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങാന്‍ അദ്ദേഹത്തിന് മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ല-ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജസ്പ്രീത് ബുംറയും ഋഷഭ് പന്തും പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം പുറത്തായതിനാല്‍ ടെസ്റ്റ് ടീമിന് മൂല്യം വര്‍ദ്ധിപ്പിക്കാന്‍ ഹാര്‍ദ്ദിക്കിന്റെ മടങ്ങി വരവ് സഹായിക്കുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. റെഡ്-ബോള്‍ ക്രിക്കറ്റില്‍ ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സീം ഓള്‍റൗണ്ടറുടെ റോള്‍ ശാര്‍ദുല്‍ താക്കൂര്‍ ഒരു പരിധിവരെ ചെയ്തിട്ടുണ്ട്.

Former India captain Virender Sehwag believes star all-rounder Hardik Pandya will be a key player for India in Tests

നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഹാര്‍ദിക് ടീമില്‍നിന്ന് ദീര്‍ഘകാലം വിട്ടുനിന്നത്. എന്നാല്‍ തിരിച്ചെത്തിയതിന് ശേഷം ഹാര്‍ദിക് ബാറ്റിലും പന്തിലും മികച്ച ഫോമിലാണ്. 2018 ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഹാര്‍ദിക് അവസാനം ടെസ്റ്റ് മത്സരം കളിച്ചത്.