രാജസ്ഥാന്‍ റോയല്‍സിനെതിരായ 100 റണ്‍സ് വിജയത്തോടെ ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായ ആറാം വിജയമാണ് ഇന്നലത്തെ കളിയിലൂടെ അവര്‍ നേടിയത്. ആദ്യ ബാറ്റിങ്ങില്‍ മുംബൈ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 117 റണ്‍സ് എടുക്കാനേ രാജസ്ഥാന്‍ ടീമിനായുളളൂ. ഈ വര്‍ഷം പ്ലേഓഫില്‍ എത്തുന്ന ആദ്യത്തെ ടീമാകാനുളള കുതിപ്പിലാണ് നിലവില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയുളളത്.
11 കളികളില്‍ ഏഴ് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 14 പോയിന്റാണ് അവര്‍ക്കുളളത്. മുംബൈ ഇത്തവണ കിരീടം നേടിയില്ലെങ്കില്‍ അവര്‍ സ്വയം കുറ്റപ്പെടുത്തേണ്ടി വരുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. “ഈ വര്‍ഷം ഐപിഎലില്‍ കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ മുംബൈ ഇന്ത്യന്‍സ് സ്വയം കുറ്റപ്പെടുത്തേണ്ടി വരും. ടൂര്‍ണമെന്റ് ജയിക്കാന്‍ കെല്‍പ്പുളള ടീമാണിത്. ഇത് മുംബൈയുടെ വര്‍ഷമാണെന്ന് എനിക്ക് തോന്നുന്നു. മുംബൈ കളിക്കുന്ന ക്രിക്കറ്റ് പോലെ ആര്‍ക്കും അവരെ പിടിക്കാന്‍ കഴിയില്ല, ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
“ബാറ്റിംഗ് മുതല്‍ ബൗളിംഗ് വരെ മുംബൈ ഈ മത്സരത്തില്‍ പൂര്‍ണ്ണമായും ആധിപത്യം പുലര്‍ത്തി. രാജസ്ഥാന്‍ കളിച്ചില്ല, പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ വന്നത്. മുംബൈ ഇന്ത്യന്‍സ് കളിക്കാന്‍ വന്നത് വളരെ നല്ല ഉദ്ദേശ്യത്തോടെയാണ്. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ വളരെയധികം റണ്‍സ് നേടി”, ഹര്‍ഭജന്‍ പറഞ്ഞു.








