മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആദം ഗിൽക്രിസ്റ്റ്. ജസ്പ്രീത് ബുംറയെ ഫാസ്റ്റ് ബോളിങ്ങിലെ സർ ഡൊണാൾഡ് ബ്രാഡ്മാൻ എന്ന് വിളിച്ചിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിനെതിരായ മുംബൈ ഇന്ത്യൻസിന്റെ മത്സരത്തിന് ശേഷമാണ് ഗിൽക്രിസ്റ്റ് പ്രതികരിച്ചത്. സ്പീഡ്സ്റ്റർ തന്റെ സമപ്രായക്കാരേക്കാൾ വളരെ മുന്നിലാണെന്ന് ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു.
മുംബൈ ഇന്ത്യൻസിന്റെ അഞ്ച് കിരീട വിജയങ്ങളിലും നിർണായക പങ്ക് വഹിച്ച ബുംറ, ഇന്നലെ തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി, റോയൽസിനെതിരെ 4-0-15-2 എന്ന മികച്ച പ്രകടനം കാഴ്ചവച്ചു. റിയാൻ പരാഗിനെയും ഷിമ്രോൺ ഹെറ്റ്മെയറെയും തുടർച്ചയായ പന്തുകളിൽ പുറത്താക്കിയതോടെ മുംബൈ 100 റൺസിന്റെ വിജയം വളരെ എളുപ്പത്തിൽ നേടുക ആയിരുന്നു .
ക്രിക്ക്ബസിനോട് സംസാരിക്കുമ്പോൾ, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് കണക്കിലെടുക്കുമ്പോൾ 31 കാരനായ ജസ്പ്രീത് ബുംറയ്ക്ക് എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറാകാൻ കഴിയുമെന്ന് ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടു. അദ്ദേഹം പറഞ്ഞു :
“അദ്ദേഹം എക്കാലത്തെയും മികച്ച ബൗളറും ഫാസ്റ്റ് ബൗളറുമായിരിക്കാം. അവൻ ശരിക്കും ബോളിങ്ങിലെ സർ ഡൊണാൾഡ് ബ്രാഡ്മാൻ ആണ്. അദ്ദേഹം വളരെ മുന്നിലാണ്. ഏത് സാഹചര്യത്തിലും ഇന്ന് അവനെ വെല്ലാൻ താരം ഇല്ല. അദ്ദേഹത്തിന്റെ ചുറ്റുമുള്ള സമപ്രായക്കാരേക്കാൾ അദ്ദേഹം വളരെ മുന്നിലാണ്, അതിനാൽ നമ്മൾ ശരിക്കും മഹത്വം കാണുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.”
ഏപ്രിൽ 27 ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ (എൽഎസ്ജി) മത്സരത്തിൽ ലസിത് മലിംഗയുടെ 170 വിക്കറ്റുകൾ മറികടന്ന് ബുംറ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബുംറയായി. 140 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 176 വിക്കറ്റുകൾ ഇന്ത്യൻ താരം നേടിയിട്ടുണ്ട്.