സംസ്ഥാന നിയമസഭയിലെ ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.53ഓടെയാണ് പൂര്‍ത്തിയായത്. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്. രണ്ടു മണിക്കൂറും 53 മിനിട്ടുമായിരുന്നു അവതരണം.


