ആ ഫിഫ്റ്റിക്കായി ഒരു ബോള്‍ മാറ്റിവെച്ചിരുന്നെങ്കില്‍ മത്സരഫലം തന്നെ മാറുമായിരുന്നൂ..!

യൂനസ് മുഹമ്മദ്

ഏതൊരു ക്രിക്കെറ്റ് കളിക്കാരന്റേയും ആഗ്രഹമാണ് ഓരോ റണ്‍സെടുക്കുമ്പോഴും ടീമിന്റെ വിജയത്തിനും അതോടൊപ്പം ആ ഓരോ റണ്‍സും തന്റെ പേരിലെ പുസ്തകത്താളുകളില്‍ തങ്കലിപികളാല്‍ എഴുതപ്പെടണമെന്നുള്ളതും..

ഇത്രയും കാലത്തെ ക്രിക്കെറ്റ് ജീവിതത്തില്‍ സ്വയം അഹങ്കരിക്കാന്‍ മാത്രം ആവോളം നേടിയിട്ടുണ്ട്.. എന്നാലും കളിക്കളത്തിന് അകത്തും പുറത്തും ആ തരത്തിലുള്ള ഒരു നിലപാടിലും അദ്ധേഹത്തെ നമുക്ക് കാണാന്‍ സാധിച്ചിട്ടില്ല..

ഒരു ഫിഫ്റ്റി അല്ലങ്കില്‍ ഒരു സെഞ്ച്വറി ടീമിനു വേണ്ടി അടിച്ചെടുക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്.. കഴിഞ്ഞ കളിയില്‍ വേണമെങ്കില്‍ അദ്ധേഹത്തിനും ആ ആഗ്രഹം സാധിക്കുമായിരുന്നൂ.. അവിടെയാണ് കോഹ്ലിയെന്ന ക്രിക്കെറ്ററെ നാം കണ്ടത്.. ഒരുപക്ഷെ ആ ഫിഫ്റ്റിക്കായി ഒരു ബോള്‍ മാറ്റിവെച്ചിരുന്നേല്‍ മത്സര ഫലം തന്നെ മാറുമായിരുന്നൂ..

ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ വരാനിരിക്കുന്ന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് ഒരു നൂറു ആത്മവിശ്വാസമാണ് തന്റെ ഫിഫ്റ്റി വേണ്ടെന്ന് വെച്ചതിലൂടെ ഇന്നലത്തെ വിജയം കോഹ്ലി നല്‍കിയത്..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7