GT VS CSK: ഫോമിൽ ഇടിവ് വന്നിട്ടുണ്ടാകാം, പക്ഷെ ക്രിക്കറ്റ് ബുദ്ധിയുടെ കാര്യത്തിൽ നിങ്ങൾക്ക് ഒരു എതിരാളി ഇല്ല തലേ; ചർച്ചയായി ധോണി ബ്രില്ലൻസ്; വീഡിയോ കാണാം

ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ 2025) നടന്ന ജി‌ടി vs സി‌എസ്‌കെ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് (ജി‌ടി) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പുലർത്താക്കൻ ചെന്നൈ സൂപ്പർ കിംഗ്സ് (സി‌എസ്‌കെ) ക്യാപ്റ്റൻ എം‌എസ് ധോണി ഒരുക്കിയ കെണി സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നു. ധോണി ബ്രില്ലൻസ് അവസാനിക്കില്ല എന്നാണ് സംഭവത്തിന് പിന്നാലെ ആരാധകർ പറയുന്നത്.

അൻഷുൽ കാംബോജ് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം നടന്നത്. കാംബോജ് എറിഞ്ഞ ഒരു ലെങ്ത് ഡെലിവറി ഗില്ലിനെ ഞെട്ടിച്ചു. ഗില്ലിന്റെ എഡ്ജ് ഫസ്റ്റ് സ്ലിപ്പിൽ ഉർവിൽ പട്ടേൽ ക്യാച്ച് എടുക്കുകയും ചെയ്‌തു. 231 റൺസിന്റെ മികച്ച വിജയലക്ഷ്യം പിന്തുടർന്ന ഗിൽ 9 പന്തിൽ നിന്ന് 13 റൺസ് മാത്രം നേടി പുറത്തായി.

വിക്കറ്റിന് ശേഷം, ഡെലിവറിക്ക് തൊട്ടുമുമ്പ് എം‌എസ് ധോണി ഉർവിലിനോട് അല്പം നിന്ന സ്ഥലത്ത് നിന്ന് ഇടത്തേക്ക് മാറ്റാൻ നിർദ്ദേശിച്ചതായി റീപ്ലേകളിൽ കണ്ടെത്തി. അവിടെയാണ് ഗിൽ എഡ്ജ് നൽകിയതും. വിക്കറ്റിന് പിന്നിൽ എതിർ താരങ്ങളെ നന്നായി നോക്കി അത് അനുസരിച്ച് തന്ത്രം ഒരുക്കുന്ന ധോണിക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല എന്നാണ് ഇതിലൂടെ മനസിലാക്കുന്നത്.

അതേസമയം, ഇന്നലെ സീസണിലെ തങ്ങളുടെ അവസാന പോരിൽ ആദ്യം ബാറ്റ് ചെയ്ത് തലയും സംഘവും ഉയർത്തിയ 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 147 റൺസ് നേടാനെ സാധിച്ചുള്ളൂ. സീസണിലെ അവസാന മത്സരത്തിൽ ചെന്നൈയ്ക്ക് 83 റൺസിന്റെ ആശ്വാസ ജയം സ്വന്തമാക്കി.

മത്സരശേഷം താൻ അടുത്ത സീസണിൽ കളിക്കുമോ എന്ന് ഇപ്പോൾ പറയാൻ പറ്റില്ല എന്നും ആ കാര്യത്തിൽ അടുത്ത സീസണ് മുമ്പ് മാത്രമേ തീരുമാനം എടുക്കു എന്നാണ് ധോണി പറഞ്ഞത്.

View this post on Instagram

A post shared by Star Sports India (@starsportsindia)

Read more