'അവന്‍ ടെസ്റ്റ് കളിക്കുന്നത് കൂടുതല്‍ ആളുകള്‍ ടെസ്റ്റിനെ ഇഷ്ടപ്പെടാന്‍ കാരണമാകും'; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ചാപ്പല്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകനും ഇന്ത്യന്‍ കോച്ചുമായിരുന്ന ഗ്രെഗ് ചാപ്പല്‍. കോഹ്‌ലിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം ടെസ്റ്റ് കളിക്കുന്നത് കൂടുതല്‍ ആളുകള്‍ ടെസ്റ്റിനെ ഇഷ്ടപ്പെടാന്‍ കാരണമാകുമെന്നും ചാപ്പല്‍ പറഞ്ഞു.

“കോഹ്‌ലിക്ക് ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടമാണ്. അദ്ദേഹം ടെസ്റ്റ് കളിക്കുന്നത് കൂടുതല്‍ ആളുകള്‍ ടെസ്റ്റ് ഫോര്‍മാറ്റിനെ ഇഷ്ടപ്പെടാന്‍ കാരണമാകും. കാരണം ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. ഇന്ത്യന്‍ നായകന് ടെസ്റ്റ് മത്സരങ്ങളോട് താത്പര്യമില്ലെങ്കില്‍ അത് തീര്‍ച്ചയായും ആ ഫോര്‍മാറ്റിനോടുള്ള ആരാധകരുടെ ഇഷ്ടത്തെയും ബാധിക്കും” ചാപ്പല്‍ അഭിപ്രായപ്പെട്ടു.

Virat Kohli targets No1 ranking in Test batting as India aim for South Africa series clean-sweep - The National
ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്ബേണിലും നടക്കും.

Virat Kohli becomes first captain to hit three successive hundreds in three-Test series

Read more

അതേസമയം ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമേ  കോഹ്‌ലി കളിക്കൂ. ഭാര്യയുടെ പ്രസവതിയതി അടുക്കുന്ന സാഹചര്യത്തില്‍ കോഹ്‌ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും.