സമ്മതം മൂളി താലിബാന്‍, അഫ്ഗാന്‍ ഇന്ത്യന്‍ പര്യടനത്തിന്

ക്രിക്കറ്റുമായി മുന്നോട്ട് പോകാന്‍ അഫ്ഗാന്‍ ടീമിനു അനുമതി നല്‍കി താലിബാന്‍. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഹമീദ് ഷിന്‍വാരിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തിനു ടീമിനെ അയക്കാന്‍ താലിബാന്‍ അനുമതി നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.

അടുത്ത വര്‍ഷം ആദ്യം അഫ്ഗാനിസ്ഥാന്‍ ടീം ടെസ്റ്റ് കളിക്കാനായി ഇന്ത്യയിലേക്ക് എത്താന്‍ ഏറെ സാദ്ധ്യതയുണ്ടെന്നും ഹമീദ് ഷിന്‍വാരി പറഞ്ഞു. നവംബര്‍ 27നാണ് ഓസ്ട്രേലിയ-അഫ്ഗാന്‍ ഏക ടെസ്റ്റ് മത്സരം. ഹൊബര്‍ട്ട് ആണ് മത്സരവേദി.

India v ​Afghanistan: Don't be disheartened, Afghanistan cricket: Ganguly | Cricket News - Times of India

Read more

കഴിഞ്ഞ വര്‍ഷം ഷെഡ്യൂള്‍ ചെയ്തിരുന്ന മല്‍സരം കൂടിയായിരുന്നു ഇത്. പക്ഷെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങള്‍ വന്നതോടെ മല്‍സരം നീട്ടിവെയ്ക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ അഫ്ഗാന്‍ ടീം കളിക്കുന്ന കന്നി ടെസ്റ്റ് കൂടിയാണ് ഇത്.