ഈ ഷോട്ടുകൾ തമ്മിൽ കാൽ നൂറ്റാണ്ടിന്റെ അന്തരം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുന്നില്ല, ഇപ്പോഴുള്ള എത്ര താരങ്ങൾ ഇതുപോലെ ഒരു ഷോട്ട് കളിക്കും

1983 എന്ന സിനിമ കണ്ടവർ ഒരിക്കലും മറക്കാത്ത ഒരു ഡയലോഗ് ആയിരിക്കും അനൂപ് മേനോൻ ജോജു ജോർജിനോട് സച്ചിനെ പറ്റി പറയുന്ന ഭാഗം. ഡേവിഡെ സച്ചിൻ തൻ്റെ എഴുപതാം വയസിൽ കളിക്കാൻ പോകുന്ന സ്ട്രൈറ്റ് ഡ്രൈവ് നിൻ്റെ ആയ കാലത്ത് നീ കളിച്ചിട്ടുണ്ടോ ? എന്ന ഡയലോഗ്. അത്രക്ക് മികച്ച രീതിയിലാണ് അയാൾ ഇപ്പോഴും കളിക്കുന്നത്. റോഡ് സേഫ്റ്റി സീരിസിലെ ആദ്യ മത്സരത്തിൽ മനോഹരമായ സ്ട്രൈറ് ഡ്രൈവുകൾ കളിച്ച് അയാൾ ഓർമ്മിക്കുന്ന രീതിൽ ഉള്ള ഇന്നിങ്‌സാണ് കളിച്ചത്.

കഴിഞ്ഞ ദിവസത്തെ മത്സരം പാതി വഴിയിൽ ഉപേക്ഷിച്ചെങ്കിൽ ഇന്നലെ അയാൾക്ക് അങ്ങനെ ഒരു ഗതി വന്നില്ല. ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെതിരായ മത്സരത്തില്‍ സച്ചിന്‍ വെറും 20 പന്തുകളില്‍ നിന്ന് 40 റണ്‍സാണ് നേടിയത്. 49 കാരനായ സച്ചിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ പ്രവഹിച്ചുകൊണ്ടേയിരുന്നു. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും സച്ചിനെത്തന്നെയായിരുന്നു.

ഇന്നലത്തെ ഏറ്റവും വലിയ സവിശേഷത ക്രിസ് ട്രെംലറ്റ് എറിഞ്ഞ ഓവറിൽ സച്ചിൻ അടിച്ച സിക്‌സാണ്. ട്രെംലറ്റിന്റെ വേഗതയേറിയ പന്ത് കൂസാതെ ക്രീസ് വിട്ട് മുന്നോട്ടുവന്ന സച്ചിന്‍ തകര്‍പ്പന്‍ സിക്‌സടിച്ച് ആരാധകരെ ഹരംകൊള്ളിച്ചു. ഈ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമാണ് താരം നേടിയത്. ഇപ്പോഴുള്ള ഏതെങ്കിലും താരം ഇതുപോലെ കളിക്കുമോ എന്ന് ആരാധകർ ചോദിക്കുന്നു.

1998 ഷാര്‍ജാ കപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നേടിയ വിഖ്യാതമായ സിക്‌സിനോടാണ് ആരാധകര്‍ ഇതിനെ ഉപമിക്കുന്നത്.