വന്നവർക്കും പോയവർക്കും അവസരം കൊടുത്തു, അർജുനെ ഇറക്കണമെന്ന ആവശ്യം ശക്തം

ഐപിഎൽ 2022 പ്ലേഓഫ് റേസിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി എംഐ മാറിയിരുന്നു. ഇതുവരെ കഴിഞ്ഞ മത്സരങ്ങളിൽ നിന്നുമായി വെറും മൂന്ന് ജയമാണ് ടീമിനകെ നേടാൻ സാധിച്ചത്. മെഗാ ലേലം മുതൽ കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. അതിനാൽ തന്നെ ചരിത്രത്തിലെ തന്നെ തങ്ങളുടെ ഏറ്റവും മോശം ടീമുമാമായിട്ടിറങ്ങിയ മുംബൈ അമ്പേ പരാജയമായി.

സീസണിലെ മോശപ്പെട്ട പ്രകടങ്ങളുടെ കാരണം തിരക്കിയാൽ ഓപ്പണിങ് മുതൽ മുംബൈക്ക് എല്ലാം പിഴച്ചു എന്ന് പറയാം. എന്തായാലും കഴിഞ്ഞ മത്സരത്തിൽ ഇനി അവസരം കിട്ടാത്ത താരങ്ങൾക്ക് അവസാന മത്സരത്തിൽ ചാൻസ് കൊടുക്കുമെന്ന് രോഹിത് പറഞ്ഞിരുന്നു.

ഇതോടെയാണ് അർജുൻ ടെണ്ടുൽക്കറെ അടുത്ത മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ശക്തമായത്. സച്ചിന്റെ മകനായതുകൊണ്ടാണ് താരത്തെ ടീമിൽ എടുക്കുന്നത് എന്നുള്ള അധിക്ഷേപം നിലനിൽക്കെ അതല്ല മികച്ച പ്രകടനം താരത്തിന് നടത്താൻ പറ്റും എന്ന് തെളിയിക്കേണ്ടത് മുംബൈക്ക് ആവശ്യമാണ്.

അര്‍ജുനെ കളിപ്പിക്കാതിരിക്കുന്നതിലുള്ള അമര്‍ഷം ആരാധകര്‍ പരസ്യമായി തന്നെ പ്രകടനമാക്കുന്നുമുണ്ട്. എന്തുകൊണ്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ കളിപ്പിക്കുന്നില്ല, താരത്തെ അവസാന അൽസരത്തിൽ ടീമിൽ ഉൾപ്പെടുത്തണം തുടങ്ങിയ ആവശ്യം ശക്തമാണ്.

അടുത്ത മത്സരത്തിൽ ഡൽഹിയാണ് മുംബൈയുടെ എതിരാളി. മുംബൈ പരാജയപ്പെട്ടാൽ ബാംഗ്ലൂർ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ പ്ലേ ഓഫ് സാധ്യതകളെ ബാധിക്കും എന്നതുകൊണ്ട് തന്നെ ആവേശം ഉറപ്പാണ്.