ഇപ്പോൾ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടി 20 പരമ്പര 1-1 എന്ന നിലയിലാണ് പോകുന്നത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും രണ്ടാം മത്സരത്തിൽ ഇന്ത്യയെ 4 വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു. മൂന്നാം ടി 20 യിൽ ഇന്ത്യ 5 വിക്കറ്റുകൾക്ക് ആതിഥേയരെ പരാജയപ്പെടുത്തി.
നാളുകൾ ഏറെയായി ടി 20 യിൽ മോശമായ പ്രകടനം നടത്തുന്ന താരമാണ് ശുഭ്മൻ ഗിൽ. ഇപ്പോഴിതാ താരം ബാറ്റിംഗിൽ ഫ്ലോപ്പാകുന്നതിന്റെ കാരണം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയുമാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
” നിങ്ങൾ കുറച്ച് ഓവറുകൾ എടുത്ത് സെറ്റിൽ ആയാൽ നിങ്ങൾക്ക് റൺസ് നേടാം. ഗില്ലിനു റേഞ്ച് ഉണ്ട്. റേഞ്ച് ഇല്ലാത്ത താരമല്ല അവൻ. ചിലപ്പോൾ ബെഞ്ചിൽ ഇരിക്കുന്ന താരങ്ങളെ കുറിച്ചായിരിക്കും ചിന്തിക്കുന്നത്. സഞ്ജു സാംസണെ പോലെയൊരു താരം ഇപ്പോഴും പുറത്താണ്”
Read more
” സഞ്ജു 10 വർഷമായി ഇവിടെയുണ്ട്. മൂന്ന് സെഞ്ച്വറി നേടിയ വർഷമായിരുന്നു ഇത്. അത്രയും പ്രകടനം നടത്തിയിട്ടും അവൻ ഗില്ലിനു വേണ്ടി തഴയപ്പെട്ടു. ഇപ്പോഴിതാ സഞ്ജു ടീമിൽ നിന്നും ഡ്രോപ്പ് ആയിരിക്കുകയാണ്. കൂടാതെ യശസ്‌വി ജൈസ്വാളും പുറത്തിരിക്കുകയാണ്. ഇതെല്ലാം ശുഭ്മൻ ഗില്ലിനു അറിയാം. അപ്പോൾ പ്രഷർ കാണും” ഇർഫാൻ പത്താൻ പറഞ്ഞു.







