‘കെ.കെ.ആര്‍ ആ വലിയ പ്രശ്‌നം നികത്തിയില്ല’; വിമര്‍ശിച്ച് ഗംഭീര്‍

Advertisement

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം നടന്നിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവരുടെ വലിയ പ്രശ്‌നം പരിഹരിക്കാനായില്ലെന്ന് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ അഭാവമാണ് കെ.കെ.ആറില്‍ ഗംഭീര്‍ കണ്ടെത്തിയിരിക്കുന്ന പ്രശ്‌നം. കേദാര്‍ ജാതവിനെ പോലുള്ള ഒരു താരത്തെ കൊല്‍ക്കത്ത സ്വന്തമാക്കണമായിരുന്നു എന്നാണ് ഗംഭീര്‍ പറയുന്നത്.

‘ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരാണ് കെകെആറിന്റെ വലിയ തലവേദന. ശുബ്മാന്‍ ഗില്‍, നിധീഷ് റാണ എന്നിവര്‍ കഴിഞ്ഞാല്‍ പ്രതീക്ഷ നല്‍കുന്ന താരങ്ങളെ കാണാനാവുന്നില്ല. ലോ ഓഡറിലാണ് ദിനേഷ് കാര്‍ത്തിക് ബാറ്റ് ചെയ്യുന്നത്. അവസാന സീസണില്‍ വളരെ മോശം സീസണായിരുന്നു അവന്റേത്. അതിനാല്‍ ആന്‍ഡ്രേ റസല്‍,ഓയിന്‍ മോര്‍ഗന്‍ എന്നിവരെ അമിതമായി ആശ്രയിക്കേണ്ടി വരുന്നു. 6,7 വര്‍ഷമായിട്ട് ടീമിന് ട്രോഫിയില്ല. പേപ്പറില്‍ മികച്ചവരെന്ന് തോന്നുമെങ്കിലും സ്ഥിരതയില്ല.’

Image result for kkr

‘അല്‍പ്പം കൂടി മികച്ച ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കെ.കെ.ആറിന് ആവശ്യമായിരുന്നു. പരിചയസമ്പന്നനായ കരുണ്‍ നായരെ ടീമിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ കേദാര്‍ ജാദവിനെ പോലൊരു താരത്തെ സ്വന്തമാക്കാനായാല്‍ മധ്യനിരയ്ക്കത് കൂടുതല്‍ കരുത്ത് നല്‍കുമായിരുന്നു’ ഗംഭീര്‍ പറഞ്ഞു.

Image

ലേലത്തില്‍ എട്ട് താരങ്ങളെയാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനായാണ് (3.2 കോടി) കൂടുതല്‍ പണം മുടക്കിയത്. ഹര്‍ഭജന്‍ സിംഗ്, ബെന്‍ കട്ടിംഗ്്, പവന്‍ നേഗി എന്നിവരാണ് കെ.കെ.ആര്‍ ഇത്തവണ സ്വന്തമാക്കിയ മറ്റ് പ്രധാന താരങ്ങള്‍.