'ഗംഭീർ ആ ഒരു കാരണം കൊണ്ട് എന്നെ സമ്മര്‍ദ്ദത്തിലാക്കുകയാണ്'; വെളിപ്പെടുത്തലുമായി തിലക് വർമ്മ

വിരാട് കോഹ്‌ലിക്ക് ശേഷം ടി 20 യിൽ മൂന്നാം നമ്പറിൽ മികച്ച ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് തിലക് വർമ്മ. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പ് ഫൈനലിൽ പാക്സിതാനെതിരെ തകർപ്പൻ പ്രകടനമാണ് തിലക് കാഴ്ച വെച്ചത്. ഇപ്പോഴിതാ തന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതില്‍ കോച്ച് ഗൗതം ഗംഭീര്‍ വഹിച്ച നിര്‍ണായക പങ്കിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് തിലക് വര്‍മ്മ.

തിലക് വർമ്മ പറയുന്നത് ഇങ്ങനെ:

” ഗൗതം സാര്‍ എനിക്ക് എപ്പോഴും ആത്മവിശ്വാസം നല്‍കാറുണ്ട്. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിച്ച് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. മത്സരങ്ങളില്‍ സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കുന്നതിന് വേണ്ടി പരിശീലന സെഷനുകളില്‍ തന്നെ അദ്ദേഹം എന്നെ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്”

Read more

” എനിക്ക് കഴിവുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ എപ്പോഴും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലാണ് എനിക്ക് പരിശീലനം നല്‍കാറുള്ളത്. ആ പിന്തുണ എനിക്ക് വളരെ വലുതാണ്” തിലക് വർമ്മ പറഞ്ഞു.