ഇംഗ്ലണ്ടിനെതിരായ ചതുര്‍ ദിന മത്സരം, മൂന്ന് യുവതാരങ്ങള്‍ക്ക് ടീമിലേക്ക് വിളി

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അവസാന രണ്ട് ചതുര് ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ തിലക് വര്‍മ്മ, റിങ്കു സിംഗ്, അര്‍ഷ്ദീപ് സിംഗ് എന്നിവരെ ഉള്‍പ്പെടുത്തി. അടുത്തിടെ അവസാനിച്ച അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഇവര്‍. അത് പൂര്‍ത്തിയായതിന് പിന്നാലെയാണ് അവരെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.

അടുത്തിടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ റിങ്കു ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന. ആദ്യ ടെസ്റ്റില്‍ അദ്ദേഹം ഫീല്‍ഡിംഗ് നടത്തിയിരുന്നു. പക്ഷേ ഒരു അരങ്ങേറ്റ ക്യാപ് ഇനിയും താരത്തിന് അകലെയായിരിക്കാം. ഇതുവരെ 43 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള റിങ്കു 58.47 ശരാശരിയില്‍ 3099 റണ്‍സ് നേടിയിട്ടുണ്ട്. റിങ്കുവിനൊപ്പം ഉത്തര്‍പ്രദേശിലെ സഹതാരം യാഷ് ദയാലിനെയും ഇന്ത്യ എ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

മറുവശത്ത്, ടീം മാനേജ്മെന്റ് തിലക് വര്‍മ്മയില്‍ അടുത്ത കാലത്ത് വളരെയധികം വിശ്വാസം പ്രകടിപ്പിച്ചു. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ വരാനിരിക്കുന്ന പരമ്പര അദ്ദേഹത്തിന് ടെസ്റ്റ് ടീമിലേക്ക് എത്താനുള്ള അവസരമാകും. അതേസമയം കെഎസ് ഭരത്, ധുര്‍വ് ജുറല്‍ എന്നിവര്‍ക്ക് പകരം കുമാര്‍ ഖുസാഗ്രയും ഉപേന്ദ്ര യാദവും ഇന്ത്യ എ ടീമിലെത്തും.

രണ്ടാം ചതുര്‍ ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം

അഭിമന്യു ഈശ്വരന്‍ (c), ബി സായ് സുദര്‍ശന്‍, രജത് പതിദാര്‍, സര്‍ഫറാസ് ഖാന്‍, തിലക് വര്‍മ്മ, കുമാര്‍ കുശാഗ്ര (WK), വാഷിംഗ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍, അര്‍ഷ്ദീപ് സിംഗ്, തുഷാര്‍ ദേശ്പാണ്ഡെ, വിദ്വത് കവേരപ്പ, ഉപേന്ദ്ര യാദവ് (wk), ആകാശ് ദീപ്, യാഷ് ദയാല്‍

മൂന്നാം ചതുര്‍ ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം

അഭിമന്യു ഈശ്വരന്‍ (c), ബി സായ് സുദര്‍ശന്‍, രജത് പതിദാര്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, കുമാര്‍ കുശാഗ്ര (WK), വാഷിംഗ്ടണ്‍ സുന്ദര്‍, ഷംസ് മുലാനി, അര്‍ഷ്ദീപ് സിംഗ്, തുഷാര്‍ ദേശ്പാണ്ഡെ, വിദ്വത് കവേരപ്പ, ഉപേന്ദ്ര യാദവ് (wk), ആകാശ് ദീപ്, യാഷ് ദയാല്‍