ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിലക്ക്ഷനെതിരെ വൻ വിവാദങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ടീം സിലക്ഷനെതിരെയും ടീം മാനേജ്മെന്റിന്റെ മോശം തീരുമാനങ്ങളെയും ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ താരം അജിൻക്യ രഹാനെ. ബിസിസിഐ സെലക്ടര്‍മാരെ തെരഞ്ഞെടുക്കുന്ന രീതിയെയാണ് രഹാനെ ചോദ്യം ചെയ്തത്.
അജിൻക്യ രഹാനെ പറയുന്നത് ഇങ്ങനെ:
” കളിക്കാര്‍ സെലക്ടര്‍മാരെ ഭയക്കുന്ന സാഹചര്യമുണ്ടാകരുത്. വിരമിച്ച് ആറോ ഏഴോ എട്ടോ വര്‍ഷം കഴിഞ്ഞ താരങ്ങളെ സെലക്ടർമാരാക്കുന്നതിന് പകരം ക്രിക്കറ്റില്‍ നിന്ന് അടുത്തിടെ വിരമിച്ച താരങ്ങളെയാകണം സെലക്ടര്‍മാരായി തെരഞ്ഞെടുക്കേണ്ടത്”
” കാരണം പുതിയ കാലത്ത് ക്രിക്കറ്റ് എങ്ങനെ മാറുന്നുവെന്ന് അവര്‍ക്കാണ് നന്നായി അറിയുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ചവര്‍ക്ക് കളിയുടെ വേഗവും ഗതിയും മാറുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവണമെന്നില്ല” അജിൻക്യ രഹാനെ പറഞ്ഞു.







