ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ചിരുന്നു. പാകിസ്താനെതിരെ 61 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ സൂപ്പർ 8 ലേക്ക് ഇന്ത്യ രാജകീയമായി പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ഇഷാൻ കിഷനും, ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
പാകിസ്താനെതിരെ വീണ്ടും ഗോൾഡൻ ഡക്കായിരിക്കുകയാണ് ഓപണർ അഭിഷേക് ശർമ്മ. ഇപ്പോഴിതാ അഭിഷേക് ശർമയ്ക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ രംഗത്ത് എത്തിയിരിക്കുകയാണ്.
Read more
‘ആദ്യം ഒരു സിംഗിൾ എടുക്കുക, അഭിഷേക് ശർമ്മയ്ക്ക് നൽകാനുള്ള എന്റെ ഉപദേശം ഇതാണ്. സിംഗിൾ എടുത്തുകഴിഞ്ഞാൽ പിന്നീട് നിങ്ങൾക്ക് ആക്രമിച്ചുകളിക്കാം. കാലുകളുടെ വേഗം വർധിപ്പിക്കുന്ന ഒരു അതിവേഗ സിംഗിൾ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. അതിനുശേഷം സ്വന്തം ശൈലിയിലേക്ക് മാറുന്നതാകും ഉചിതം’, ഗവാസ്കർ പറഞ്ഞു.







