റൺസ് നേടാൻ സാധിക്കാതിരുന്നപ്പോൾ അങ്ങനെ ചിന്തിച്ചു, വെളിപ്പെടുത്തലുമായി ഫിഞ്ച്

ഓസ്‌ട്രേലിയയുടെ വൈറ്റ് ബോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് താൻ ഇപ്പോൾ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോകുകയാണെന്നും ടി20 ലോകകപ്പിന് മുമ്പ് അതിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പറയുന്നു. തന്റെ സ്റ്റൈലിൽ കുറച്ചധികം മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ഫോമിൽ എത്താൻ സാധിക്കുന്നു എന്നറിയാമെന്നും ഫിഞ്ച് പറഞ്ഞു.

പാകിസ്താനെതിരെ ലാഹോറിൽ നടന്ന ഏക ടി20 ഐയിൽ ഒരു മാച്ച് വിന്നിംഗ് അർദ്ധ സെഞ്ച്വറിയുമായി ഫിഞ്ച് ഫോമിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചെങ്കിലും, അത് പിന്നീട് ഉണ്ടായില്ല. കഴിഞ്ഞ വർഷം ടി20 ലോകകപ്പിലെ ഏഴ് മത്സരങ്ങളിൽ നിന്ന് 19.29 ന് 135 റൺസ് മാത്രമാണ് വെറ്ററൻ താരം നേടിയത്.

“കുറച്ച് റൺസ് നേടാൻ ഞാൻ ആഗ്രഹിക്കുന്നു, ഇപ്പോൾ ഞാൻ നല്ല ഫോമിൽ അല്ല. എന്റെ കരിയറിൽ ഞാൻ ഒരുപാട് തവണ ഇങ്ങനെ ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഒരുപാട് റൺസ് നേടിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ നിന്നായിരിക്കും നിങ്ങൾക്ക് റണ്ണിൽ കുറവ് ഉണ്ടാകുന്നത്. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ ഉദ്ധരിച്ചത്.തിരക്കേറിയ മത്സര കാലമാണ് വരുന്നത്. അതിനാൽ വേഗം ഫോമിലേക്ക് എത്തേണ്ടത് അത്യാവശ്യമാണ്.”

“ഫോമിലേക്ക് മടങ്ങി എത്താത്തതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ആദ്യ കുറച്ച് ബോളുകൾ പിടിച്ചുനിൽക്കണം.എന്തായാലും വലിയ സ്‌കോറുകൾ നേടേണ്ടത് അത്യാവശ്യമാണ്.”

Read more

നീണ്ട 22 മത്സരങ്ങളാണ് ഈ വർഷം ഇനി ഓസ്‌ട്രേലിയക്ക് കളിക്കാനുള്ളത്. എങ്ങനെ എങ്കിലും കിരീടം നിലനിർത്തിയെ തീരു എന്ന വാശിയിലാണ് ടീം.