ആരാധകർ ഞങ്ങളോട് ക്ഷമിക്കണം, തിരിച്ചുവരവിനായി ശക്തമായി ശ്രമിക്കും: റിഷഭ് പന്ത്

ഇപ്പോൾ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 408 റൺസിന്റെ നാണംകെട്ട തോൽവിയാണു ഏറ്റു വാങ്ങിയത്. ഇതോടെ പരമ്പര ദക്ഷിണാഫ്രിക്ക വൈറ്റ് വാഷ് ചെയ്തു. ഇന്ത്യൻ താരങ്ങളുടെ മോശമായ പ്രകടനത്തിലും പരിശീലകനായ ഗൗതം ഗംഭീറിന്റെ പദ്ധതികൾക്കെതിരെയും വൻ ആരാധകരോക്ഷമാണ് ഉയർന്നു വരുന്നത്.

പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ നായകൻ റിഷഭ് പന്ത് കുറിച്ചു. ഇന്ത്യൻ ടീം നല്ല ക്രിക്കറ്റല്ല കളിച്ചതെന്നാണ് പന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഇന്ത്യൻ ടീമിൽ ആരാധകർ നൽകുന്ന പിന്തുണയ്ക്ക് താരം നന്ദി പറഞ്ഞു.

റിഷഭ് പന്ത് പറയുന്നത് ഇങ്ങനെ:

“കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനം മോശമായിരുന്നു. ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഒരു ടീമായും ഇന്ത്യൻ ടീമിലെ താരങ്ങളെന്ന നിലയിലും കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ആനന്ദം പകരാനാണ് ഞങ്ങൾ എപ്പോഴും ആ​ഗ്രഹിക്കുന്നത്. എന്നാൽ ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അതിന് ക്ഷമ ചോദിക്കുന്നു. ഇത് യാഥാർത്ഥ്യങ്ങളെ പഠിക്കാനുള്ള അവസരമാണ്”

Read more

“ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നത് ഒരു താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ്. തിരിച്ചുവരവിനായി ശക്തമായി ശ്രമിക്കും. ഇന്ത്യൻ ടീമിന് ആരാധകരെന്ന നിലയിൽ നിങ്ങൾ നൽകുന്ന പിന്തുണ വലുതാണ്. ജയ്ഹിന്ദ്” പന്ത് വ്യക്തമാക്കി.