അമ്പട കേമാ നീരജ് കുട്ടാ, നീരജ് ചോപ്രക്ക് ക്രിക്കറ്റിലും പിടിയുണ്ടെന്ന് ആരാധകർ; സുയാഷ്‌ ശർമ്മ പന്തെറിഞ്ഞത് മുതൽ ട്രെൻഡിംഗിലായി ഒളിമ്പിക് ചാമ്പ്യൻ

ഇന്നലെ ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആർ‌സി‌ബി) ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) അരങ്ങേറ്റത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം നടത്തിയ ബോളർ ആയിരുന്നു സുയാഷ് ശർമ്മ. മിസ്റ്ററി സ്പിന്നർ എന്ന രീതിയിൽ കൊൽക്കത്ത ടീമിൽ ഉൾപ്പെടുത്തിയ താരം മൂന്ന് വിക്കറ്റുകൾ നേടിയാണ് തിളങ്ങിയത്. വരുൺ ചക്രവർത്തിയും, സുനിൽ നരെയ്നും ഒപ്പം സുയാഷ്‌ കൂടി ചേർന്നതോടെ സംഭവം കളറായി.

അതെ സമയം ഒളിമ്പിക് സ്വർണ ജേതാവ് നീരജ് ചോപ്രയോട് സാമ്യം ഉള്ളതിന്റെ പേരിൽ സുയാഷ് ശർമ്മ ട്രെൻഡിങ്ങിലായി. പരിചയമില്ലാത്തവർക്കായി, ആദ്യ ഇന്നിംഗ്‌സിന് ശേഷം കെകെആറിന്റെ ഇംപാക്ട് പ്ലെയറായി സുയാഷ് ശർമ്മ എത്തി. തന്റെ നാലോവറിൽ 3/30 എന്ന കണക്കിലാണ് ലെഗ് സ്പിന്നർ ഫിനിഷ് ചെയ്തത്. അനൂജ് റാവത്ത്, ദിനേഷ് കാർത്തിക്, കർൺ ശർമ്മ എന്നിവരുടെ വിക്കറ്റ് വീഴ്ത്തി അദ്ദേഹം ആർസിബിയുടെ പ്രതീക്ഷ അവസാനിപ്പിച്ചു.

രസകരമായ കാര്യം, ഡൽഹിയിൽ ജനിച്ച താരം ഇതുവരെ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ ലിസ്റ്റ്-എ മത്സരങ്ങൾ കളിച്ചിട്ടില്ല. കൊൽക്കത്ത നടത്തിയ സ്‌കൗട്ടുകൾ അദ്ദേഹത്തിന്റെ കഴിവിനെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. വരാനിരിക്കുന്ന ഐപിഎൽ ഗെയിമുകളിൽ ഈ 19-കാരൻ കൂടുതൽ മികവ് കാണിക്കാൻ ശ്രമിക്കും.

സ്വപ്ന ഐപിഎൽ അരങ്ങേറ്റത്തിൽ സ്പിന്നർ തിളങ്ങിയപ്പോൾ തന്നെ ആരാധകർ സുയാഷിനെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയോടാണ് താരതമ്യം ചെയ്തത്. ഒരാൾ ട്വീറ്റ് ചെയ്തു:

“സുയാഷ് ശർമ്മ, KKR-ലെ നീരജ് ചോപ്ര.”