അടിപതറി വിന്‍ഡീസ്, മേല്‍ക്കൈ നേടി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 469 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് 287 റണ്‍സിന് ഓള്‍ഔട്ടായി. ഇതേ തുടര്‍ന്ന് 182 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനത്തെ കളി അവസാനിപ്പിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ 219 റണ്‍സിന്റെ ലീഡാണ് അതിഥേയര്‍ക്കുള്ളത്. സ്റ്റോക്സിനൊപ്പം (16) നായകന്‍ ജോ റൂട്ടാണ് (8) ക്രീസില്‍. ജോസ് ബട് ലറും (0) സാക്ക് ക്രോളിയുമാണ് (11) പുറത്തായത്. കെമര്‍ റോച്ചാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്.

England vs West Indies, 1st Test Day 4 Highlights: England 8 ...

ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് (75), ഷംറാഹ് ബ്രോക്‌സ് (68), റോസ്റ്റണ്‍ ചേസ് (51) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് വെസ്റ്റ് ഇന്‍ഡീസിനു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മികച്ച നിലയില്‍ നില്‍ക്കവേയാണ് വിന്‍ഡീസിന്റെ പതനം. 45 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നിതിനിടെ ആറ് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്സും മൂന്നു വിക്കറ്റ് വീതമെടുത്തപ്പോള്‍ സാം കറെന് രണ്ടു വിക്കറ്റ് വീഴ്ത്തി.

England vs West Indies, 2nd Test, Day 4, Highlights: Brilliant ...

Read more

ഇനി ഒരു ദിനം മാത്രം കളി ശേഷിക്കുമ്പോള്‍ വേഗത്തില്‍ ലീഡ് ഉയര്‍ത്തി വിന്‍ഡീസിനെ ബാറ്റിംഗിനിറക്കാനാകും ഇംഗ്ലണ്ട് ശ്രമിക്കുക. ആദ്യ ടെസ്റ്റില്‍ ഏറ്റ തോല്‍വിയ്ക്ക് പകരം വീട്ടി പരമ്പരയില്‍ ഒപ്പമെത്താന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് മൂന്നാംദിവത്തെ കളി മഴ മുടക്കിയതാണ് തിരിച്ചടിയായത്.