'ഇംഗ്ലണ്ട് 450ന് ഒന്‍പത് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യും'; ധീരമായ പ്രവചനം നടത്തി കെവിന്‍ പീറ്റേഴ്‌സണ്‍

ഹൈദരാബാദില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്‌കോറിനെക്കുറിച്ച് ധീരവും എന്നാല്‍ വിചിത്രവുമായ പ്രസ്താവന നടത്തി മുന്‍ താരം കെവിന്‍ പീറ്റേഴ്സണ്‍. ഇംഗ്ലണ്ട് 450ന് ഒന്‍പത് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുമെന്ന് താരം എക്‌സില്‍ കുറിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ബെന്‍ സ്റ്റോക്‌സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പേസര്‍മാരെ കടന്നാക്രമിച്ച് തുടങ്ങിയ ഇംഗ്ലണ്ട് എന്നാല്‍ സ്പിന്നിന് മുമ്പില്‍ പതറി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. 7 റണ്‍സുമായി ജോ റൂട്ടും 15 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍.

ബെന്‍ ഡക്കറ്റ് 35, സാക്ക് ക്രാളി 20, ഓലി പോപ് 1 എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.

മൂന്ന് സ്പിന്നര്‍മാരെയും രണ്ട് സീമര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്‍നിരയില്‍ ഇടംപിടിച്ചപ്പോള്‍ കുല്‍ദീപ് പുറത്തിരിക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭരത് ഡബ്ല്യു, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്(സി), ബെന്‍ ഫോക്‌സ്(ഡബ്ല്യു), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.