ജോഫ്ര ആർച്ചറിന് പുറമെ ഇംഗ്ലണ്ട് ടീമിൽ മടങ്ങിയെത്താൻ ഒരുങ്ങി സ്റ്റാർ പേസർ മാർക്ക് വുഡ്. ഇക്കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ഇതേ തുടർന്ന് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇംഗ്ലണ്ട് ടീമിൽ മാർക്ക് വുഡ് ഇടംപിടിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ താരത്തിന് പരിക്ക് ഭേദമായി വരുന്നെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഇന്ത്യയ്ക്കെതിരെ ഓവലിൽ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ തനിക്ക് തിരിച്ചെത്താനാവുമെന്ന് മാർക്ക് വുഡ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇംഗ്ലണ്ട് ടീമിൽ ജോഫ്ര ആർച്ചറിനൊപ്പം മാർക്ക് വുഡ് കൂടി എത്തുകയാണെങ്കിൽ അതവരുടെ പേസ് ബോളിങ് ലൈനപ്പിന് കരുത്ത് പകരും. 2024ൽ ശ്രീലങ്കയ്ക്കെതിരെയാണ് മാർക്ക് വുഡ് അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്.
Read more
“തനിക്ക് ഇപ്പോഴും ഉടൻ തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയുണ്ട്. ആർച്ചർ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ റെഡിയാണ്. എന്നാൽ എനിക്ക് ഇനിയും കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും”, മാർക്ക് വുഡ് പറഞ്ഞു. അതേസമയം ആദ്യ ടെസ്റ്റ് വിജയിച്ച ഇംഗ്ലണ്ട് ടീം പരമ്പരയിൽ 1-0 ത്തിന് മുന്നിലാണ്. സീരീസ് പിടിക്കണമെങ്കിൽ ഇനിയുളള മത്സരങ്ങളിൽ ഇന്ത്യക്ക് വിജയിച്ചേ മതിയാവൂ.