ഇംഗ്ലണ്ടിന് ഇനി പാക് പരീക്ഷ; ടീമിനെ പ്രഖ്യാപിച്ചു

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പ സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍ പാകിസ്ഥാന്‍. ഓഗസ്റ്റ് 5- ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ആതിഥേയര്‍ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരെ കസറിയ അതേ ടീം തന്നെയാണ് പാകിസ്ഥാനെതിരെയും പോരാട്ടത്തിന് ഇറങ്ങുന്നത്.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), റോറി ബേണ്‍സ്, ജോസ് ബട്ലര്‍, സാക്ക് ക്രോളി, സാം കറെന്‍, ഓലി പോപ്പ്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സന്‍, ജോഫ്ര ആര്‍ച്ചര്‍, ഡൊമിനിക്ക് ബെസ്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്. റിസര്‍വ് താരങ്ങള്‍- ജെയിംസ് ബ്രേസി, ബെന്‍ ഫോക്സ്, ജാക്ക് ലീച്ച്, ഡാന്‍ ലോറന്‍സ്.

England still in limbo as New Zealand series provides inconclusive ...

മൂന്നു വീതം ടെസ്റ്റും ട്വന്റി-20യുമാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ പാകിസ്ഥാന്‍ കളിക്കുക. ഓഗസ്റ്റ് അഞ്ചു മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ആഗസ്റ്റ് 13 മുതല്‍ സതാംപ്ടണിലാണ് രണ്ടാം ടെസ്റ്റ്.

England vs Pakistan: Pakistan beat England by 9 wickets, lead ...

അടച്ചിട്ട സ്റ്റേഡിയത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ടാണ് ഇംഗ്ലണ്ട്- പാക് ടെസ്റ്റ് പരമ്പര നടക്കുക. ആഗസ്റ്റ് 28- നാണ്
മാഞ്ചസ്റ്ററിലാണ് ആദ്യ ടി20 മത്സരം.