സെമിയിൽ ഹെയ്ൽസിന്റെ തൂക്കിയടി, ഇംഗ്ലണ്ട് വക തല്ലുമാല

ഇന്നലെ സെമിയിൽ പാകിസ്ഥാൻ കിവികൾക്ക് എതിരെ ഉപയോഗിച്ച അതെ തന്ത്രം, കൗണ്ടർ അറ്റാക്ക് ബാറ്റിംഗ്. എതിരാളികളെ മാനസികമായി തളർത്തുന്ന ഈ ശൈലി ഇന്നലെ പാകിസ്ഥാൻ വിജയിപ്പിച്ചത് പോലെ ഇന്നും ഇംഗ്ലണ്ടും ആവർത്തിച്ചപ്പോൾ ഇന്ത്യക്കെതിരെ സെമിയിൽ 10 വിക്കറ്റിന്റെ വമ്പൻ ജയവുമായി പാകിസ്ഥാനെ നേരിടാൻ ഇംഗ്ലണ്ട് ഇറങ്ങും. ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം വളരെ എളുപ്പത്തിൽ തന്നെ ഇംഗ്ലണ്ട് മറികടന്നു. ഇതൊക്കെ ഒരു ലക്ഷ്യമാണോ എന്ന രീതിയിലാണ് ഇംഗ്ലണ്ട് കളിച്ചത്.

ടോസ് നേടി ഫീൽഡിങ് എടുത്തപ്പോൾ തന്നെ ഇംഗ്ലണ്ട് പാതി ജയിച്ചിരുന്നു,കൂടെ ഇന്ത്യൻ ഓപ്പണറുമാരുടെ മെല്ലെപോക്ക് കൂടി ആയപ്പോൾ കാര്യങ്ങൾ ഇംഗ്ലണ്ടിന് അനുകൂലമായി. രാഹുൽ ബൗണ്ടറി അടിച്ച് തുടങ്ങി എങ്കിലും . വോക്സിന്റെ പന്ത് തേര്‍ഡ്മാനിലേക്ക് കളിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നുള്ളൂ.. പിന്നാലെ കോലി- രോഹിത് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നതോടെ റണ്‍സ് ഉയര്‍ന്നു, എങ്കിലും റൺ റേറ്റ് ത്ഹഴേ ആട്ടിരുന്നു. രോഹിതിന് താളം കണ്ടെത്താൻ സാധിച്ചില്ല. 27 റൺസ് എടുത്തത് വളരെ പതുക്കെയാണ്.

സ്കൈ പതിവ് വെടിക്കെട്ട് നടത്താതെ മടങ്ങിയപ്പോൾ ഉത്തരവാദിത്വം കൂടുതൽ കോഹ്ലി- പാണ്ട്യ സഖ്യത്തിനായി. ആദ്യം കോഹ്ലി ആയിരുന്നു ചാർജ്. കോഹ്ലി 50 എടുത്ത് പുറത്തായ ശേഷം അവസാന ഓവറുകളില്‍ ഹാര്‍ദിക് കത്തികയറി. 29 പന്തില്‍ ഹാര്‍ദിക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ അര്‍ധ സെഞ്ചുറി. അവസാന പന്തിൽ ഹിറ്റ് വിക്കറ്റ് ആയി മടങ്ങുമ്പോൾ മാന്യമായ സ്‌കോറിൽ താരം ഇന്ത്യയെ എത്തിച്ചു, 63 റൺസെടുത്ത ഹാർദിക് ഈ ടൂർണമെന്റിൽ ഇതുവരെ തിളങ്ങാതിരുന്നതിന് ഉള്ള പ്രായശ്ചിത്തം ചെയ്തു.  ഇംഗ്ലണ്ടിനായി ജോർദാൻ മൂന്നും റഷീദ് ഡയോൿസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Read more

 ഇതൊക്കെ ഒരു റൺ ആണോ എന്ന രീതിയിൽ ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഇന്ത്യയുടെ എല്ലാ ബോളറുമാരെയും തല്ലി ചതച്ചു, ഇതേ പിച്ചിൽ അല്ലെ ഞങ്ങളും ബാറ്റ് ചെയ്തത് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇംഗ്ലണ്ട് കളിച്ചത്. അലക്സ് ഹെയ്ൽസ് ആരോടോ ഉള്ള പക വീട്ടുന്നത് പോലെ കളിച്ചപ്പോൾ ബട്ട്ലർ മികച്ച രീതിയിൽ പിന്തുണച്ചു. ഇംഗ്ലണ്ടിനായി ഹെയ്ൽസ് 86 റൺസും ബട്ട്ലർ 80 റൺസും നേടിയപ്പോൾ ഇന്ത്യൻ ബോളറുമാർ തീർത്തും നിരാശപ്പെടുത്തി.

എന്തായാലും ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യയെ കളിയുടെ എല്ലാ മേഖലയിലും പിന്നിലാക്കി ഇംഗ്ലണ്ട് രാജകിയമായി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.