'ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ട് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കണമായിരുന്നു'; വിമര്‍ശിച്ച് നാസര്‍ ഹുസൈന്‍

ഇന്ത്യയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ടീമിനെ വിമര്‍ശിച്ച് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. തോല്‍വിയില്‍ പിച്ചിനെ പഴിച്ചിട്ട് കാര്യമില്ലെന്നും ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ട് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കണമായിരുന്നു എന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.

“മൂന്നാം ടെസ്റ്റിലെ പിച്ച് ബാറ്റിംഗിനെയും ബോളിംഗിനെയും ഒരുപോലെ തുണയ്ക്കുന്നതാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ ഇംഗ്ലണ്ട് ടീം തോല്‍വിയില്‍ പിച്ചിനെ കുറ്റം പറയരുത്. സാഹചര്യത്തെ ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനും അക്‌സര്‍ പട്ടേലും മനോഹരമായി മുതലാക്കി. അക്‌സര്‍ വേഗവും കൃത്യതയും പുലര്‍ത്തിയപ്പോള്‍ അശ്വിന്റെ പന്തിലെ വേരിയേഷനാണ് അവനെ തുണച്ചത്. ഇവിടെ ഇന്ത്യയും 145ന് പുറത്തായെന്ന് ഓര്‍ക്കുക.”

Nasser Hussain: It would be utter mess if England return Covid-19 positive | Sport

“ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ട് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കണമായിരുന്നു. ടോസ് നേടിയ ശേഷം ഇതില്‍ കൂടുതല്‍ ചെയ്യാന്‍ ശ്രമിക്കണമായിരുന്നു. ടോസ് നേടിയിട്ടും രണ്ട് വിക്കറ്റിന് 74 എന്ന നിലയിലായിട്ടും 112 റണ്‍സില്‍ ഇംഗ്ലണ്ട് പുറത്തായി. അക്‌സര്‍ പട്ടേലിനെ കൂടുതല്‍ ജാഗ്രതയോടെ നേരിടണമായിരുന്നു. അപകടകരമായ പന്തുകളെ തിരിച്ചറിഞ്ഞ് സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കണമായിരുന്നു. വളരെ കൃത്യതയുള്ള പന്തുകളാണ് അക്‌സറിന്റേത്. പന്തിന്റെ വ്യതിയാനങ്ങളെ മനസിലാക്കുന്നതില്‍ ഇംഗ്ലണ്ട് നിര പരാജയപ്പെട്ടു” ഹുസൈന്‍ പറഞ്ഞു.

Image

മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ രണ്ട് ഇന്നിംഗ്‌സില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. ഇന്ത്യയുടെ മാത്രമല്ല ഇംഗ്ലണ്ടിന്റെയും സ്പിന്നര്‍മാര്‍ മൊട്ടേരയില്‍ വിലസി. ഒന്നാമിന്നിംഗ്സില്‍ നായകന്‍ ജോ റൂട്ട് 6.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതു. ജാക്ക് ലീച്ചും നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.