റാഞ്ചി ടെസ്റ്റ്: പ്ലെയിംഗ് ഇലവന്‍ ശക്തമാക്കി ഇംഗ്ലണ്ട്, രണ്ട് മാറ്റങ്ങള്‍, ടീം ഇങ്ങനെ

ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരെ വിശാഖപട്ടണത്തിലും രാജ്കോട്ടിലും തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങി. ഇതോടെ അവരുടെ ബാസ്‌ബോള്‍ തന്ത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്മാര്‍ അവരുടെ സമീപനത്തെ ചോദ്യം ചെയ്തു.

പരാജയങ്ങളില്‍നിന്ന് മോചനം തേടി ഇംഗ്ലണ്ട് റാഞ്ചിയില്‍ നാലാം ടെസ്റ്റിന് തയ്യാറെടുക്കുകയാണ്. നാലാം ടെസ്റ്റില്‍ അവര്‍ തങ്ങളുടെ ലൈനപ്പില്‍ രണ്ട് സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്: രാജ്കോട്ടില്‍ നേരിട്ട ബൗളിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് റെഹാന്‍ അഹമ്മദിന് പകരമായി ഷൊയ്ബ് ബഷീറിനെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തി. കൂടാതെ, മാര്‍ക്ക് വുഡിന് പകരം ഒല്ലി റോബിന്‍സണ്‍ ടീമില്‍ മടങ്ങിയെത്തി.

ഇരു ടീമുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന റാഞ്ചി പിച്ചില്‍ കളി പുരോഗമിക്കുമ്പോള്‍ സ്പിന്നര്‍മാര്‍ക്കും നിര്‍ണായക പങ്കുവഹിക്കാനാകുമെന്നാണ് വിലയിരുത്തല്‍. വിശാഖപട്ടണത്ത് അരങ്ങേറ്റം കുറിച്ച ബഷീര്‍ രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ എന്നിവരുടേതടക്കം നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നിരുന്നാലും, മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തെ ബെഞ്ചിലാക്കി.

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവന്‍

സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്ട്‌ലി, ഒല്ലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഷോയിബ് ബഷീര്‍.