2025 ലെ ദുലീപ് ട്രോഫി ഓഗസ്റ്റ് അവസാനം ആരംഭിക്കും. നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, നോർത്ത് ഈസ്റ്റ്, സെൻട്രൽ എന്നിങ്ങനെ ആറ് സോണുകളിലായി ടീമുകളെ വിഭജിച്ച് സോണൽ ഫോർമാറ്റുകളിൽ ടൂർണമെന്റ് നടത്തുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു. സൗത്ത് സോണിനെ തിലക് വർമ്മ നയിക്കും. അതേസമയം സഞ്ജു സാംസണെ അവഗണിച്ചു. ടീമിൽ പോലും താരത്തിന് ഇടമില്ല.
മലയാളിയായ മുഹമ്മദ് അസറുദ്ധീനാണ് ടീമിന്റെ വൈസ് ക്യാപ്‌റ്റൻ. കേരളത്തിൽ നിന്നും അഞ്ച് താരങ്ങളെയാണ് ടീമിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. അസറുദ്ധീനെ കൂടാതെ സൽമാൻ നിസാർ, ബേസിൽ എൻ പി, എം ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം (റിസർവ്) എന്നിവരാണ് ടീമുലുൾപ്പെട്ടെ മലയാളികൾ. അപൂർവമായി മാത്രമേ ദുലീപ്‌ട്രോഫി സൗത്ത് സോൺ ടീമിലേക്ക് മലയാളികൾക്ക് യോഗ്യത ലഭിക്കാറുള്ളൂ. ഇത്തവണത്തെ രഞ്ജിട്രോഫിയിലെ പ്രകടനമാണ് ഇവർക്ക് തുണയായത്.
സൗത്ത് സോണ്‍ ദുലീപ് ട്രോഫി 2025 സ്‌ക്വാഡ്: തിലക് വര്‍മ്മ (ക്യാപ്റ്റന്‍, ഹൈദരാബാദ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വൈസ് ക്യാപ്റ്റന്‍, കേരളം), തന്‍മയ് അഗര്‍വാള്‍ (ഹൈദരാബാദ്), ദേവദത്ത് പടിക്കല്‍ (കര്‍ണാടക), മോഹിത് കാലെ (പോണ്ടിച്ചേരി), സല്‍മാന്‍ നിസാര്‍ (കേരളം), എന്‍ ജഗദീശന്‍ (തമിഴ്‌നാട്), ത്രിപുരാന വിജയ് (ആന്ധ്ര), ആര്‍ സായി കിഷോര്‍ (തമിഴ്നാട്), തനയ് ത്യാഗരാജന്‍ (ഹൈദരാബാദ്), വിജയ്കുമാര്‍ വൈശാഖ് (കര്‍ണാടക), നിധീഷ് എംഡി (കേരളം), റിക്കി ഭുയി (ആന്ധ്ര), ബേസില്‍ എന്‍പി (കേരളം), ഗുര്‍ജപ്നീത് സിങ് (തമിഴ്നാട്), സ്നേഹല്‍ കൗതങ്കര്‍ (ഗോവ).
Read more
പോണ്ടിച്ചേരിയിൽ നടന്ന സോണൽ സെലക്ഷൻ കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് തിലകനെ നായകനായി അന്തിമമാക്കിയത്. സഞ്ജു സാംസണിന് 2025 ലെ ഐപിഎൽ സമയത്ത് പരിക്കേറ്റിരുന്നു, അദ്ദേഹം ഇതുവരെ സുഖം പ്രാപിച്ചിട്ടില്ലായിരിക്കാം. ഇത് സെലക്ടർമാരെ അദ്ദേഹത്തെ മാറ്റി നിർത്തി മുന്നോട്ട് നോക്കാൻ പ്രേരിപ്പിച്ചു.







