2025ലെ ചാമ്പ്യൻസ് ട്രോഫിയിലേക്ക് മുഹമ്മദ് സിറാജ് തിരഞ്ഞെടുക്കപ്പെടാത്തത് സീമറുടെ ഭാവിയെ നിർവചിക്കില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഹൈദരാബാദ് പേസർ ഒരിക്കലും തോൽക്കാൻ തയ്യാറല്ലെന്നും അതിനാൽ തന്നെ അയാളെ ഒരിക്കലും ഒഴിവാക്കി മാറ്റി നിർത്താൻ പറ്റില്ലെന്നും ചോപ്ര പറഞ്ഞു.
ഫെബ്രുവരി 19 മുതൽ തുടങ്ങുന്ന ടൂർണമെന്റ് പാക്കിസ്ഥാനിലും ദുബായിലുമായാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ടൂർണമെൻ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാർ ഉണ്ട്. മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവർ ടീമിൽ ഉണ്ട്. തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കിട്ട ഒരു വീഡിയോയിൽ, മുൻ ഇന്ത്യൻ ഓപ്പണറോട് ഐസിസി ഇവന്റിൽ സിറാജിനെ അവഗണിച്ചതിനെക്കുറിച്ച് ചോദിച്ചു.
“ഒരു ടൂർണമെൻ്റിൻ്റെ സെലക്ഷനോ നോൺ-സെലക്ഷനോ മുഹമ്മദ് സിറാജിനെ നിർവചിക്കില്ല. അവൻ വളരെ നല്ല കളിക്കാരനാണ്, വളരെക്കാലമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു. അവന്റെ ഫോമിൽ ചില കുറവുകൾ വന്നിട്ടുണ്ടെങ്കിലും അദ്ദേഹം നടത്തുന്ന അസാധാരണ പ്രകടനം മറക്കാൻ പറ്റില്ല. അവൻ ഒരിക്കലും ബിലോ ആവറേജ് ആകില്ല.” അദ്ദേഹം പ്രതികരിച്ചു
“അവന് ക്രിക്കറ്റ് എന്ന് പറഞ്ഞാൽ അത്രമാത്രം ജീവനാണ്. ക്രിക്കറ്റിനെ എല്ലാറ്റിനും മുൻപിൽ വെക്കുന്നു. അച്ഛൻ മരിച്ചപ്പോഴും അവൻ ക്രിക്കറ്റ് കളിക്കുകയായിരുന്നു. വീട്ടിൽ എത്തിയത് പ്രധാന പരമ്പര കഴിഞ്ഞാണ്. BGT (ബോർഡർ-ഗവാസ്‌കർ ട്രോഫി 2020-21) കളിക്കണമെന്ന് അച്ഛനും ആഗ്രഹിച്ചിരുന്നു. ” ചോപ്ര കൂട്ടിച്ചേർത്തു.
താൻ മുഹമ്മദ് സിറാജിൽ വിശ്വസിക്കുന്നുവെന്നും സീമർ അവനെ നിരാശപ്പെടുത്തില്ലെന്നും ആകാശ് ചോപ്ര കുറിച്ചു.