കുൽദീപ് യാദവിനെ ചതിച്ചത് ദിനേശ് കാർത്തിക്ക്, എന്നിട്ട് അവൻ ഡയലോഗ് അടിക്കുന്നു; കാർത്തിക്കിന് എതിരെ ആഞ്ഞടിച്ച് കുൽദീപിന്റെ പരിശീലകൻ

ഐപിഎൽ 2022-ൽ ഡൽഹി ക്യാപിറ്റൽസിനൊപ്പമുള്ള (ഡിസി) കുൽദീപ് യാദവിന്റെ വിജയം ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിച്ച ഒന്നാണ്. ഭാവി ഇന്ത്യൻ ബോളിങ്ങിനെ നയിക്കാൻ കഴിവുള്ള താരത്തെ മുമ്പ് അദ്ദേഹം കളിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തോട് അത്ര നന്നായിട്ടല്ല പെരുമാറിയതെന്ന് വിശ്വസിക്കാൻ ആരാധകരെ പ്രേരിപ്പിച്ചു .

ഇടങ്കയ്യൻ റിസ്റ്റ്-സ്പിന്നർ കെകെആറുമായി തന്റെ അവസാന മൂന്ന് സീസണുകളിൽ കളിച്ചത് വെറും 13 ഗെയിമുകൾ മാത്രമാണ്, അതിൽ ഐപിഎൽ 2020-ൽ വെറും നാല് മത്സരങ്ങളും ഐപിഎൽ 2021 ൽ ഒരു മത്സരവും കളിച്ചതുമില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി സഖ്യത്തെ കളിപ്പിക്കാൻ കെകെആർ കുൽദീപ് യാദവിനെ ബെഞ്ചിലിരുത്തിയത് കണ്ട് ആരാധകർ രോഷാകുലരായിരുന്നു. സ്‌പോർട്‌സ്‌കീഡയുമായുള്ള അഭിമുഖത്തിൽ കൊൽക്കത്തയിൽ കഴിഞ്ഞ രണ്ട് സീസണുകളിൽ കുൽദീപിനോട് പെരുമാറിയ രീതിയെക്കുറിച്ച് അദ്ദേഹത്തിന്റെ പരിശീലകൻ കപിൽ പാണ്ഡെ ആഞ്ഞടിച്ചു.

“മുൻ കെകെആർ ക്യാപ്റ്റൻ ദിനേശ് കാർത്തിക് കുൽദീപ് യാദവിന്റെ ഐപിഎൽ 2022-ലെ മികച്ച പ്രകടനത്തെ പ്രശംസിക്കുകയും അദ്ദേഹം പന്തെറിയുന്നത് കാണാൻ ഇഷ്ടപ്പെടുകയും ചെയ്തു എന്നൊക്കെ പറഞ്ഞിരുന്നു. എന്നിരുന്നാലും, സ്പിന്നറെ ‘ഡികെ’യുടെ കീഴിൽ കൊൽക്കത്ത കൈകാര്യം ചെയ്ത രീതിയിൽ നിരാശനായ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ:

“താൻ കൊൽക്കത്തയ്‌ക്കൊപ്പമുണ്ടായിരുന്നപ്പോഴും കാർത്തിക് ക്യാപ്റ്റനായിരുന്നപ്പോഴും ഓരോ ഗെയിമിലും 1-2 ഓവർ മാത്രമാണ് അദ്ദേഹം അദ്ദേഹത്തിന് നൽകിയിരുന്നത്. ഇപ്പോൾ കുൽദീപ് തന്റെ പ്രിയപ്പെട്ട ഇന്ത്യൻ ബൗളറാണെന്ന് അദ്ദേഹം പറയുന്നു.

അദ്ദേഹം നിങ്ങളുടെ പ്രിയപ്പെട്ട ബൗളറായിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾ അവനെ കളിക്കാത്തത്?പക്ഷേ അത് കുഴപ്പമില്ല, അത് കഴിഞ്ഞു, കുൽദീപിന് ഭാവി മികച്ചതായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”

എന്തായാലും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ മികച്ച തിരിച്ചുവരവാണ് താരം ലക്ഷ്യമിടുന്നത്.