ഐ.പി.എൽ കഴിഞ്ഞാൽ വിരമിക്കുന്ന ധോണിക്ക് പുതിയ ചുമതല, ബി.സി.സി.ഐയുടെ മാസ്റ്റർ പ്ലാൻ

ഈ സീസണിൽ ചെന്നൈയിലെ കാണികളുടെ മുന്നിൽ അവസാന ഐ,പി.എൽ മത്സരം കളിച്ച് വിരമിയ്ക്കാനൊരുങ്ങുന്ന ധോണിക്ക് പുതിയ ചുമതല നൽകാൻ ഒരുങ്ങി ബിസിസിഐ. വളർന്ന് വരുന്ന കുട്ടിത്തരങ്ങളിൽ പേടിയില്ലാതെ കളിക്കാൻ അവരെ സഹായിക്കുന്ന മനോഭാവം വളർത്തിയെടുക്കാൻ ഉള്ള ടീമിന്റെ ചുമതലയാണ് ധോണിക്ക് നൽകുക.

ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത്, ടീമുകൾ ടി20 കളിക്കുമ്പോൾ ആക്രമം ക്രക്കറ്റ് കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യയും സമീപകാലത്ത് ഇത്തരം കളി മികച്ച രീതിയിൽ കളിച്ചു. എന്നാൽ ഐസിസി ടൂർണമെന്റ് പോലെ ഒരു ടൂർണമെന്റ് കളിക്കുമ്പോൾ കളി മറക്കുന്ന ഇന്ത്യയെ രക്ഷിക്കാനാണ് ധോണി വരുന്നത്.

ധോണി ഇന്ത്യൻ ടീമിൽ വന്ന സമയത്ത് പേടിയില്ലാതെ ക്രിക്കറ്റ് കളിച്ച് ഏതൊരു ലോകോത്തര ബോളർക്കും ഭീക്ഷണി ആയിരുന്നു. വന്ന ആദ്യ പന്ത് മുതൽ ആക്രമിക്കുന്ന ഒരു കൂട്ടം യുവവാക്കളെ കൃത്യമായ മാർഗത്തിൽ നയിക്കാൻ ധോണിയോളം നല്ല ഒരു ആൾ ഇല്ല. അതിനാൽ തന്നെ ഐ.പി.എൽ കഴിഞ്ഞാൽ ധോണി പുതിയ ചുമതല ഏറ്റെടുക്കും.

Read more

എന്തായാലും ക്രിക്കറ്റ് ആരാധകർക്ക് മറ്റൊരു റോളിൽ ധോണിയുടെ മാന്ത്രിക സ്പർശം കാണാമെന്ന് സാരം.