ധോണിയും സഞ്ജുവും ഒരുപോലെയാണ്, സാംസണ് ധോണിയുടെ നേതൃഗുണവും ബാറ്റിംഗ് മികവും കിട്ടിയിട്ടുണ്ട്; സൂപ്പർ താരത്തെ പുകഴ്ത്തി ശാസ്ത്രി പറഞ്ഞത് ഇങ്ങനെ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി സഞ്ജു സാംസണെ എംഎസ് ധോണിയോട് ഉപമിച്ചു, ഇരുവരും തമ്മിൽ സമാന ഗുണങ്ങൾ ഉണ്ടെന്ന് പറഞ്ഞു. 2023 ലോകകപ്പ് ടീമിൽ സാംസൺ ഇപ്പോൾ ഇല്ല. എന്നിരുന്നാലും, ഐപിഎൽ 2023-ൽ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 32 റൺസിന് വിജയിച്ചതിന് ശേഷം ശാസ്ത്രി അദ്ദേഹത്തെ ഇതിഹാസ വിക്കറ്റ് കീപ്പറുമായി താരതമ്യം ചെയ്യുക ആയിരുന്നു.

സംഭാഷണത്തിൽ മുൻ ഇന്ത്യൻ കോച്ച്, രാജസ്ഥാൻ നായകന്റെ പെരുമാറ്റത്തെക്കുറിച്ച് സംസാരിച്ചു, ഐസ് കൂൾ സ്വഭാവത്തിന് പേരുകേട്ട ധോണിക്ക് സമാന്തരമായി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: “എംഎസ് ധോണിക്ക് സമാനമായ ഗുണങ്ങൾ സഞ്ജുവിന് ഉണ്ട്. ഞാൻ അവനെ എപ്പോഴൊക്കെ കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. അവൻ അത് പുറമെ കാണിച്ചില്ലെങ്കിലും, അവൻ തന്റെ കളിക്കാരുമായി നന്നായി ആശയവിനിമയം നടത്തുന്നു. അനുഭവപരിചയം കൂടി കിട്ടിയാൽ അവൻ മികച്ച നായകനാകും” ശാസ്ത്രി  ഒരു ചാറ്റിൽ പറഞ്ഞു.

സാംസണെ കൂടുതൽ പ്രശംസിച്ചുകൊണ്ട്, മുൻ സാംസണെ കൂടുതൽ “സഹജമായ” നേതാവാണെന്ന് ശാസ്ത്രി പറഞ്ഞു. ഐ‌പി‌എൽ 2023-ന്റെ മധ്യത്തിൽ റോയൽ‌സ് അവരുടെ എട്ട് കളികളിൽ അഞ്ചെണ്ണം ജയിക്കുകയും പ്ലേ ഓഫിൽ ഇടംപിടിക്കാൻ ഉറപ്പിക്കുകയും ചെയ്ത സമയത്തായിരുന്നു ഈ അഭിപ്രായം വന്നത്. ശേഷം രാജസ്ഥാൻ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയതും അതിനാൽ തന്നെ പ്ലേ ഓഫിൽ എത്താതെ പുറത്താകുകയും ചെയ്തു.

Read more

അതേസമയം ധോണി ചെന്നൈയെ സീസണിൽ അഞ്ചാം കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.