ആരോഗ്യ വകുപ്പിന്റെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍. എല്ലാവര്‍ഷവും ഓഡിറ്റ് നടക്കുന്നതാണെന്നും ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ലെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു. 20 ലക്ഷം രൂപ വിലവരുന്ന ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കാണാനില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന മന്ത്രിയുടെ ആരോപണങ്ങള്‍ ഹാരിസ് തള്ളുകയായിരുന്നു.
ഓസിലോസ്‌കോപ്പിന് 20 ലക്ഷം രൂപയില്ലെന്നും ഹാരിസ് വ്യക്തമാക്കി. 14 ലക്ഷം രൂപയുടെതാണത്. അതിനകത്ത് എല്ലാ ഉപകരണങ്ങളുമുണ്ട്. കളക്ടറുടെ ഓഫീസില്‍ അതിന്റെ ഫോട്ടോ എടുത്ത് കൊടുത്തതാണ്. ശശി തരൂര്‍ എംപിയുടെ ഫണ്ടില്‍ നിന്ന് എടുത്തതാണ്. ഒരുപാട് ഉപകരണങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധസമിതിക്ക് മുഴുവനായി പരിശോധിക്കാന്‍ സമയം കിട്ടിയിട്ടുണ്ടാകില്ലെന്നും ഹാരിസ് പറഞ്ഞു.
Read more
ആരോഗ്യമന്ത്രി എന്തുകൊണ്ടാണ് അത്തരത്തില്‍ പ്രതികരിച്ചതെന്ന് അറിയില്ലെന്നും ഹാരിസ് പറഞ്ഞു. ഉപകരണങ്ങള്‍ ബോധപൂര്‍വ്വം കേടുവരുത്തിയെന്ന് വിദഗ്ധസമിതി പറയാനുള്ള ഒരു സാധ്യതയുമില്ലെന്നും എന്നാല്‍ എല്ലാ ഉപകരണങ്ങള്‍ക്കും തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.







